Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രവർത്തന മികവ്​: 737...

പ്രവർത്തന മികവ്​: 737 ബസ്​ ഡ്രൈവർമാർക്ക്​ ആർ.ടി.എയുടെ ആദരം

text_fields
bookmark_border
പ്രവർത്തന മികവ്​: 737 ബസ്​ ഡ്രൈവർമാർക്ക്​ ആർ.ടി.എയുടെ ആദരം
cancel

ദുബൈ: കഴിഞ്ഞ വർഷം എമിറേറ്റിലെ പൊതുഗതാഗത രംഗത്ത്​ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച 737 ബസ്​ ഡ്രൈവർമാരെ ആദരിച്ച്​ ദുബൈ റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ). പ്രവർത്തന മാനദണ്ഡങ്ങൾ, സുരക്ഷ, ഡ്രൈവിങ്ങിലെ അച്ചടക്കം, കാര്യക്ഷമത എന്നിവ വിലയിരുത്തിയാണ്​ മികച്ച ഡ്രൈവർമാരെ കണ്ടെത്തിയത്​. പൊതുഗതാഗത സേവനങ്ങളുടെ നിലവാരം വർധിപ്പിക്കുന്നതിനും സുരക്ഷയും ഗുണനിലവാര മാനദണ്ഡങ്ങളും ശക്​തിപ്പെടുത്തുന്നതിനുമായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ്​ നടപടിയെന്ന്​ ആർ.ടി.എയുടെ ബസ്​ ഓപറേഷൻ വിഭാഗം ഡയറക്ടർ മർവാൻ അൽ സറൂണി പറഞ്ഞു. സുരക്ഷിതമായ ഗതാഗത അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഉപഭോക്​താക്കളുടെ ബസ്​ യാത്ര ലോക നിലവാരത്തിലേക്ക്​ ഉയർത്തുന്നതിന്​ നൂതനവും സുസ്ഥിരവുമായ സേവനങ്ങൾ നൽകുന്നതിനും അനുമോദന നടപടികൾ പിന്തുണക്കുമെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. ജോലിയിൽ പുലർത്തുന്ന അച്ചടക്കം, ഉപഭോക്​തൃ പരാതി തടയൽ, സേവന ഗുണനിലവാരം, ഗതാഗത നിയമലംഘനങ്ങൾ ഒഴിവാക്കൽ, നിയമം അനുസരിക്കൽ, സുരക്ഷ നിലവാരങ്ങൾ കാത്തുസൂക്ഷിക്കൽ തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വാർഷിക വിലയിരുത്തൽ നടപടികൾ ആർ.ടി.എ സംഘടിപ്പിക്കാറുണ്ട്​​​. ഇതനുസരിച്ചാണ്​ മികച്ച ഡ്രൈവർമാരെ കണ്ടെത്തുന്നത്​. ദുബെയുടെയും രാജ്യത്തിന്‍റെയും പരിഷ്കൃത മുഖം പ്രതിഫലിപ്പിക്കുന്ന വിധത്തിൽ ഉപഭോക്​താക്കൾക്ക്​ സുരക്ഷിതവും സംയോജിതവുമായ ഗതാഗത സേവനം നൽകുന്നതിനുള്ള ശ്രമങ്ങളെയും അതിന്​ മുൻകയ്യെടുത്ത ഡ്രൈവർമാരെയും അദ്ദേഹം അഭിനന്ദിച്ചു. ഡ്രൈവർമാർക്കിടയിൽ പോസിറ്റീവായ മത്സരാന്തരീക്ഷം വർധിപ്പിക്കുന്നതിനൊപ്പം ഉപഭോക്​തൃ സേവനങ്ങൾ വികസിപ്പിക്കുന്നതിന്​ സംരംഭം സഹായകമാവും.

കഴിഞ്ഞ വർഷം 197.2 ദശലക്ഷം പേരാണ്​ ദുബൈയിൽ പൊതുഗതാഗത ബസുകൾ ഉപയോഗിച്ചത്​. 2024ലിനെ അപേക്ഷിച്ച്​ 4.9 ശതമാനമാണ്​ വർധന. പൊതുഗതാഗത സംവിധാനങ്ങളിൽ ഉപഭോക്​താക്കളുടെ ആത്​മവിശ്വാസം വർധിക്കുന്നുവെന്നതാണ്​ ഈ കണക്കുകൾ സൂചിപ്പിക്കുന്ന​തെന്നും അൽ സറൂണി വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubaibus driversUAEhonors
News Summary - Operational excellence: RTA honors 737 bus drivers
Next Story