ബറാക ആണവോർജ നിലയത്തിെൻറ പ്രവർത്തനം; എമിറേറ്റ്‌സ് പോസ്റ്റ് സ്മാരക സ്റ്റാമ്പ് പുറത്തിറക്കി
text_fieldsബറാക ആണവോർജ പ്ലാൻറിെൻറ പശ്ചാത്തലത്തിൽ എമിറേറ്റ്‌സ് പോസ്റ്റ് പുറത്തിറക്കിയ സ്മാരക സ്റ്റാമ്പ്
അബൂദബി: പശ്ചിമ അബൂദബിയിലെ ബറാക ആണവോർജ പ്ലാൻറ് പ്രവർത്തനം ആരംഭിച്ചതിെൻറ സ്മരണക്കായി എമിറേറ്റ്‌സ് ന്യൂക്ലിയർ എനർജി കോർപറേഷെൻറ സഹകരണത്തോടെ എമിറേറ്റ്‌സ് പോസ്റ്റ് സ്മാരക സ്റ്റാമ്പ് പുറത്തിറക്കി. ബറാക ന്യൂക്ലിയർ പവർ പ്ലാൻറുകളുടെ ഗ്രാഫിക് ഡിസൈൻ ഉൾക്കൊള്ളുന്നതാണ് സ്മാരക സ്റ്റാമ്പ്. എമിറേറ്റ്‌സ് പോസ്റ്റ് 25,000 സ്മാരക സ്റ്റാമ്പുകൾ, 1000 എൻവലപ്പുകൾ, 1000 പോസ്റ്റ് കാർഡുകൾ എന്നിവ വിതരണം ചെയ്യും. ഇന്നലെ മുതൽ എമിറേറ്റ്‌സ് പോസ്റ്റ്, എമിറേറ്റ്‌സ് പോസ്റ്റ് ഓൺലൈൻ സ്റ്റോറുകളിലും പ്രധാന കസ്റ്റമർ ഹാപ്പിനസ് സെൻററുകളിലും സ്റ്റാമ്പുകൾ വിൽപനക്ക് ലഭ്യമാണെന്നും അറിയിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

