Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനിക്ഷേപ...

നിക്ഷേപ സാധ്യതകളിലേക്ക്​ വാതിൽ തുറന്ന്​ ആദ്യ ദിനം

text_fields
bookmark_border
investment opportunities
cancel
camera_alt

അ​ബൂ​ദ​ബി​യി​ൽ ന​ട​ന്നു​വ​രു​ന്ന യു.​എ.​ഇ. വാ​ർ​ഷി​ക നി​ക്ഷേ​പ സ​മ്മേ​ള​ന​ത്തി​ലെ കേ​ര​ള പ​വ​ലി​യ​ൻ

അ​ബൂ​ദ​ബി: പ​ന്ത്ര​ണ്ടാ​മ​ത് ആ​ഗോ​ള വാ​ര്‍ഷി​ക നി​ക്ഷേ​പ സം​ഗ​മ​ത്തി​ന് അ​ബൂ​ദ​ബി അ​ഡ്‌​നെ​കി​ല്‍ തു​ട​ക്ക​മാ​യി. സു​സ്ഥി​ര സാ​മ്പ​ത്തി​ക വ​ള​ര്‍ച്ച​ക്കും വൈ​വി​ധ്യ​ത്തി​നും ഐ​ശ്വ​ര്യ​ത്തി​നു​മാ​യു​ള്ള ഭാ​വി നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ള്‍ എ​ന്ന മു​ദ്രാ​വാ​ക്യ​ത്തി​ല്‍ മേ​യ് 10 വ​രെ അ​ബൂ​ദ​ബി എ​ക്സി​ബി​ഷ​ൻ സെ​ന്‍റ​റി​ലാ​ണ് സം​ഗ​മം.

അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും എ​ക്സി​ക്യൂ​ട്ടി​വ് കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ് ഖാ​ലി​ദ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ന്‍റെ ര​ക്ഷ​ക​ർ​തൃ​ത്വ​ത്തി​ൽ വ്യ​വ​സാ​യ, അ​ഡ്വാ​ൻ​സ്ഡ് ടെ​ക്നോ​ള​ജി മ​ന്ത്രാ​ല​യ​വും അ​ബൂ​ദ​ബി സാ​മ്പ​ത്തി​ക വി​ക​സ​ന വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് സം​​ഗ​മം ന​ട​ത്തു​ന്ന​ത്. മ​ന്ത്രി​മാ​ർ, വ്യ​വ​സാ​യ നേ​താ​ക്ക​ൾ തു​ട​ങ്ങി 170 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​മു​ഖ​രും നി​ക്ഷേ​പ​ക​രും വ​ൻ​കി​ട ക​മ്പ​നി​ക​ളി​ലെ ഉ​ദ്യോ​​ഗ​സ്ഥ​രും സം​​ഗ​മ​ത്തി​ൽ സം​ബ​ന്ധി​ച്ചു. യു.​എ.​ഇ വി​ദേ​ശ വ്യാ​പാ​ര മ​ന്ത്രി ഡോ. ​താ​നി ബി​ൻ അ​ഹ​മ്മ​ദ് അ​ൽ സ​യൂ​ദി, അ​ബൂ​ദ​ബി സാ​മ്പ​ത്തി​ക വി​ക​സ​ന വ​കു​പ്പ് ചെ​യ​ർ​മാ​ൻ അ​ഹ​മ്മ​ദ് ജാ​സിം അ​ൽ സാ​ബി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

വി​ദേ​ശ നി​ക്ഷേ​പ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​തി​ൽ ആ​​ഗോ​ള​ത​ല​ത്തി​ൽ യു.​എ.​ഇ 19ാം സ്ഥാ​നം നേ​ടി​യ​താ​യി ഡോ. ​താ​നി അ​ൽ സ​യൂ​ദി ചൂ​ണ്ടി​ക്കാ​ട്ടി. 2022ലെ ​വി​ദേ​ശ പ്ര​ത്യ​ക്ഷ നി​ക്ഷേ​പ റി​പ്പോ​ർ​ട്ട് പ്ര​കാ​രം വി​ദേ​ശ നി​ക്ഷേ​പ​ത്തി​ൽ യു.​എ.​ഇ​ക്ക്​ 17ാം സ്ഥാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സം​​ഗ​മ​ത്തി​ന്‍റെ ഭാ​​ഗ​മാ​യി സം​രം​ഭ​ക നി​ക്ഷേ​പ സ​മ്മേ​ള​ന​വും അ​ര​ങ്ങേ​റി. യൂ​നി​യ​ൻ ഓ​ഫ് അ​റ​ബ് ചേം​ബേ​ഴ്സ് ആ​യി​രു​ന്നു സ​മ്മേ​ള​നം സം​​ഘ​ടി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:investment opportunities
News Summary - opens the door to investment opportunities
Next Story