Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗൾഫ്​ മെഡിക്കൽ...

ഗൾഫ്​ മെഡിക്കൽ യൂനിവേഴ്​സിറ്റിയിൽ ഓപ്പൺ ഹൗസ്​

text_fields
bookmark_border
ഗൾഫ്​ മെഡിക്കൽ യൂനിവേഴ്​സിറ്റിയിൽ ഓപ്പൺ ഹൗസ്​
cancel

ദുബൈ: അജ്​മാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന യു.എ.ഇയിലെ പ്രമുഖ മെഡിക്കൽ യൂനിവേഴ്​സിറ്റിയായ ഗൾഫ്​ മെഡിക്കൽ യൂനിവേഴ്​സിറ്റി വിദ്യാർഥികൾക്കായി ഓപ്പൺ ഹൗസ്​ സംഘടിപ്പിക്കുന്നു. മാർച്ച്​ ഏഴ്​, 28 തീയതികളിൽ ദുബൈ, അജ്​മാൻ എമിറേറ്റുകളിലെ ക്യാമ്പസുകളിലാണ്​​ വിദ്യാർഥികൾക്ക്​ ഓപ്പൺ ഹൗസിൽ പ​ങ്കെടുക്കാൻ അവസരമൊരുക്കുന്നത്​. ദുബൈ 13 സ്​ട്രീറ്റിലെ തുംബെ മെഡിസിറ്റിയിലും അജ്​മാനിലെ തുംബെ മെഡിസിറ്റിയിലും രാവിലെ ഒമ്പത്​ മുതൽ രണ്ട്​ മണിവരെയാണ്​ ഓപ്പൺ ഹൗസ്​. പുതിയ അപേക്ഷകർക്ക്​ മൂല്യ നിർണയ ഫീസുണ്ടാവില്ല. മികച്ച വിദ്യാർഥികൾക്ക്​ മെറിറ്റ്​ അടിസ്ഥാനത്തിൽ സ്​കോളർഷിപ്പുകളും ലഭിക്കും.

മെഡിസിൻ, ഡെന്‍റിസ്​ട്രി, ഫാർമസി, ഹെൽത്ത്​ സയൻസസ്​, നഴ്​സിങ്​, വെറ്ററിനറി മെഡിസിൻ വിഷയങ്ങളിലാണ്​ അജ്​മാൻ ക്യാമ്പസ്​ ഒഴിവുകളുള്ളത്​. ഫൗണ്ടേഷൻ പ്രോഗ്രാം അപ്പർ ആസ്​ട്രിയ, തുംബെ ഇന്‍റർനാഷനൽ പാത്ത്​വേ പ്രോഗ്രാം-മെഡിസിൻ (എച്ച്​.ഡി.പി.സി.എസ്​), ബാച്ച്​ലർ ഓഫ്​ സയൻസ്​ ഇൻ അപ്ലൈഡ്​ എ.ഐ ഇൻ ഹെൽത്ത്​ കെയർ, ബാച്ചിലർ ഓഫ്​ സയൻസ്​ ഇൻ ഹെൽത്ത്​ കെയർ മാനേജ്​മെറ്​ ആൻഡ്​ ഇകണോമിക്സ്​, മാസ്റ്റർ ഇൻ എ.ഐ ഹെൽത്ത്​ ഇൻഫോർമാറ്റിക്സ്​, മാസ്റ്റർ ഇൻ ഹെൽത്ത്​ കെയർ മാനേജ്​മെന്‍റ്​ ആൻഡ്​ ഇക​ണോമിക്സ്​ എന്നിവയാണ്​ ദുബൈ ബ്രാഞ്ച്​ ക്യാമ്പസ്​ വാഗ്ദാനം ചെയ്യുന്നത്​. ഓപ്പൺ ഹൗസിന്‍റെ കൂടുതൽ വിവരങ്ങൾക്ക്​ 067431333, 0501179552.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Medical University
News Summary - Open House at Gulf Medical University
Next Story