Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബി ഇന്ത്യൻ...

അബൂദബി ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ് 29ന്

text_fields
bookmark_border
indian embassy
cancel

അബൂദബി: യു.എ.ഇയിലെ ഇന്ത്യൻ പ്രവാസികൾക്കായി അബൂദബി ഇന്ത്യൻ എംബസി മേയ് 29ന് ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു. അബൂദബിയിലെ ഇന്ത്യൻ എംബസിയിൽ ഉച്ചയ്ക്ക് രണ്ട്​ മുതൽ നാലു മണി വരെയാണ്​ ഓപ്പൺ ഹൗസ് നടക്കുക. അബൂദബി എമിറേറ്റുമായി ബന്ധപ്പെട്ട തൊഴിൽ, കോൺസുലർ, വിദ്യാഭ്യാസ, ക്ഷേമ വിഷയങ്ങൾ ഉൾപ്പെടെയുള്ള വിവിധ പരാതികളും നിർദേശങ്ങളും നേരിട്ട് എംബസി ഉദ്യോഗസ്ഥരുമായി പങ്കുവെക്കാൻ അവസരം ലഭിക്കും.

പാസ്​പോർട്ട് പുതുക്കൽ, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ, മറ്റ് കോൺസുലർ സേവനങ്ങൾ എന്നിവ ഓപ്പൺ ഹൗസിനിടെ ലഭ്യമാകില്ലെന്ന് എംബസി അധികൃതർ അറിയിച്ചു. വെർച്വലായി പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അവരുടെ പരാതികളുടെയോ നിർദേശങ്ങളുടെയോ ചുരുക്കം മേയ് 27 വൈകിട്ട് മൂന്നിനകം ca.abudhabi@mea.gov.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:open houseAbu Dhabiindian embassy
News Summary - Open House at Abu Dhabi Indian Embassy on the 29th
Next Story