അവസരങ്ങളുടെ അനന്ത സാധ്യതകൾ തുറന്ന് ഒാപ്പൺ കാർട്ട്
text_fieldsകമ്പ്യൂട്ടർ സാക്ഷരതയുള്ളവരും ഇല്ലാത്തവരും എന്ന നിലയിലേക്ക് സമൂഹം പിളർന്നു പോയിട്ട് കാലം കുറെയായി. ഇ കൊമേഴ്സ് വിപ്ലവമെന്നും സാേങ്കതിക വിദ്യ സാധാരണക്കാരനിലേക്ക് എന്നുമൊക്കെയുള്ള ഘോര പ്രസംഗങ്ങൾക്കിടയിൽ ഒരു ചോദ്യം ഉത്തരമില്ലാതെ അവശേഷിച്ചു. അടിസ്ഥാന വിദ്യാഭ്യാസം മാത്രമുള്ള ഒരാൾ എങ്ങനെ ഒാൺലൈനിൽ നിന്ന് സാധനം വാങ്ങും. കമ്പ്യൂട്ടർ കാണാൻ പോലും അവസരം കിട്ടാത്ത കുഗ്രാമത്തിലെ ചെറുകിട കച്ചവടക്കാരന് ഇ കൊമേഴ്സ് കൊണ്ട് എന്ത് ഗുണം. ചോദ്യം ബ്രോനെറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സഹീർ കെ.പിയുടെ ഹൃദയത്തിലെത്തിയപ്പോൾ പോംവഴിയും ഉണ്ടായി. ഒാപ്പൺകാർട്ട് ഡോട്ട് കോം. ഇതുവരെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ നടന്ന് വിജയം കൊയ്യുന്ന ശീലമാണ് ബ്രോനെറ്റിനുള്ളത്. ഫർണിച്ചറും മരുന്നും ടെലിക്കോമും വരെയുള്ള മേഖലകളിൽ ഇൗ നൈപുണ്യം തെളിയിക്കെപ്പട്ടിട്ടുണ്ട്. സാധാരണ ബിസിനസുകാർ സ്വന്തം നേട്ടം മാത്രം ആഗ്രഹിക്കുേമ്പാൾ മറ്റുള്ളവർ കൂടി രക്ഷെപ്പടുന്ന തരത്തിലുള്ള ആശയങ്ങളാണ് സഹീറിെൻറ ഉള്ളിൽ ഉദിക്കാറ്. ഇതിന് ഏറ്റവും മികച്ച ഉദാഹരണം കൂടിയാണ് ഒാപ്പൺകാർട്ട് ഡോട്ട് കോം. സാധാരണ ഒാൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ നിന്ന് വ്യത്യസ്തമായി ഇംഗീഷ്, അറബിക്, മലയാളം, ഹിന്ദി, ഉർദു എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് സൈറ്റ് തയാറാക്കിയിരിക്കുന്നത്. ഇൗ ഭാഷകൾ വെറുതെ തെരഞ്ഞെടുത്തതല്ല. ഗൾഫിലെ അടിസ്ഥാന വർഗത്തിൽപെട്ടവർക്ക് മനസിലാകുന്ന ഭാഷകളാണിത്. ഭാഷ അറിയാതെ സൈറ്റിന് മുന്നിൽ പകച്ച് നിൽക്കുന്ന കാലം പോയി. ഇനി അവർക്ക് മാതൃഭാഷയിൽ സാധനങ്ങൾ വാങ്ങാം. കാലക്രമേണ കൂടുതൽ ഭാഷകൾ സൈറ്റിലെത്തും.
ഒന്നിലധികം വെബ്സ്റ്റോറുകൾ ഒന്നിച്ചുചേർന്നതാണ് ഒാപ്പൺകാർട്ട്. അതായത് യു.എ.ഇ. വെബ്സ്റ്റോറിനൊപ്പം ഒമാൻ വെബ് സ്റ്റോറും കിട്ടും. സൗദിഅറേബ്യ വെബ്സ്റ്റോറിെൻറ നിർമാണം പുരോഗമിക്കുന്നു. ഒരു വെബ്സൈറ്റിൽ നിന്നുകൊണ്ട് തന്നെ ജി.സി.സിയിലെ വിവിധ രാജ്യങ്ങളിലേക്ക് ഒാഡർ കൊടുക്കാം.
മൊബൈൽ നമ്പർ മാത്രം ഉപയോഗിച്ച് ഒാപ്പൺകാർട്ടിൽനിന്ന് സാധനങ്ങൾ വാങ്ങാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇ മെയിൽ െഎഡി, രജിസ്ട്രേഷൻ, ലോഗിംഗ് തുടങ്ങിയ നൂലാമാലകളും ഇൻറർനെറ്റ് പഠന സഹായിയുമൊന്നും ഇവിടെ ആവശ്യമില്ല.
ഷോപ്പിങിനിടെ ഏതെങ്കിലും തരത്തിലുള്ള ബുദ്ധമുട്ടുകൾ അനുഭവപ്പെട്ടാൽ സഹായിക്കാൻ പത്തിലധികം ഭാഷകൾ കൈകാര്യം ചെയ്യാൻ കഴിവുള്ള കസ്റ്റമർ സർവീസ് ടീം ഒാപ്പൺകാർട്ടിനുണ്ട്.ഇൻറർനെറ്റിലൂടെ ഇടപാടുകൾ നടത്തിയാൽ പണം നഷ്ടമാകുമോ അക്കൗണ്ട് വിവരങ്ങൾ നഷ്ടപ്പെടുമോ എന്നൊക്കെയുള്ള ആശയക്കുഴപ്പങ്ങൾ പലരെയും പിന്തിരിപ്പിക്കാറുണ്ട്. പക്ഷേ ഒാപ്പൺകാർട്ടിൽ ഒരുതരത്തിലുള്ള പേയ്മെൻറ് ഗ്യാരണ്ടിയും നൽകേണ്ടതില്ല. സാധനങ്ങൾ ലഭിക്കുേമ്പാൾ പണം നൽകിയാൽ മതിയെന്നതിനാൽ ടെൻഷനില്ലാതെ ഷോപ്പിംഗ് നടത്താം.
ഇത്രയും സാധനങ്ങൾ വാങ്ങുന്നവരുടെ കാര്യം. ഇനി സംരംഭകനാകാൻ ആഗ്രഹിച്ച് എങ്ങുമെത്താതെ നിൽക്കുന്നവർക്കും ഒരു കൈ സഹായം നൽകാൻ ബ്രോനെറ്റ് ഗ്രൂപ്പ് തയാറാണ്. ഒാൺലൈൻ കച്ചവടരംഗത്തെ കുതിപ്പ് കണ്ട് കണ്ണ് തള്ളി നിൽക്കുന്നവർക്ക് ഒാപ്പൺകാർട്ടിെൻറ ഭാഗമാകാം. പണമല്ല, ജോലി ചെയ്യാനുള്ള കഴിവും ആത്മവിശ്വസവുമാണ് പകരം നൽകേണ്ടത്. ഒാപ്പൺകാർട്ട് പാർട്നറായി രജിസ്റ്റർ ചെയ്യുന്നവർക്ക് കമ്പനി ഒരു പാർട്നർ ഡിസ്ക്കൗണ്ട് കോഡ് നൽകും. ഇത് ഉപയോഗിച്ച് ഷോപ്പിംഗ് നടത്തുന്ന ഉപഭോക്താക്കൾക്ക് കുറച്ചുകൂടി വിലകുറച്ച് സാധനങ്ങൾ ലഭിക്കും. ഒപ്പം ഇൗ ഉപഭോക്താക്കളെ എത്തിച്ച പാർട്നർക്ക് ലാഭവിഹിതവും കിട്ടും. രജിസ്ട്രേഷൻ സൗജന്യമാണെന്ന് മാത്രമല്ല എങ്ങനെ കച്ചവടം നടത്താമെന്നതിനെക്കുറിച്ച് ഒാപ്പൺ കാർട്ട് പരിശീലനം നൽകുകയും ചെയ്യും.
പാർട്നർമാർക്ക് കിട്ടുന്ന ലാഭവിഹിതം ഡിജിറ്റൽ വാലറ്റിൽ നിക്ഷേപിക്കും. ആവശ്യമുള്ളപ്പോൾ പിൻവലിക്കാം. ചുരുക്കിപ്പറഞ്ഞാൽ പണംമുടക്കില്ലാതെ ഒാൺലൈൻ ബിസിനസ് നടത്താനുള്ള അവസരമാണ് തുറന്നുകിട്ടുന്നത്.
ഒാൺലൈൻ സ്റ്റോറുകളുടെ തള്ളിക്കയറ്റത്തിൽ എന്ത് ചെയ്യുമെന്നറിയാതെ കഴിയുള്ള ഗ്രോസറി ഉടമകൾക്കും ഒാപ്പൺകാർട്ടിൽ ഇടമുണ്ട്. വിർച്വൽ ഷോപ്പ് തുടങ്ങി സാേങ്കതിക വിപ്ലവത്തിൽ പങ്കാളികളാകാനാണ് ഇവരെ ഒാപ്പൺകാർട്ട് ക്ഷണിക്കുന്നത്. നേരിട്ട് കണ്ട് നിലവാരം ബോധ്യപ്പെട്ടാൽ മാത്രമെ ഒാപ്പൺകാർട്ടിൽ ഒരു ഉൽപ്പന്നം വിൽപ്പനക്ക് എത്തൂ. ഒാക്കെ ഗ്യാരൻറി എന്ന പേരിൽ ഒാപ്പൺകാർട്ട് തന്നെ ഗ്യാരൻറി നൽകുന്നത് വെറുതെയല്ല. ഉൽപാദകരിൽ നിന്ന് നേരിട്ട് ഉപഭോക്താവിെൻറ കൈയ്യിലെത്തുന്ന തരത്തിലാണ് പ്രവർത്തനമെന്നതിനാൽ വിലയും താങ്ങാവുന്നതായിരിക്കും.
അപ്പർ മിഡിൽ ക്ലാസിലും ലോവർ മിഡിൽ ക്ലാസിലും പെട്ടവർക്ക് വേണ്ടി സ്വന്തം ഉൽപ്പന്നങ്ങൾ ഇറക്കാനൊരുങ്ങുകയാണ് ബ്രോനെറ്റ് ഗ്രൂപ്പ്. ഡെബ്രോസ് എന്ന് പേരിൽ ഇലക്ട്രോണിക് ഉൽപ്പന്നങ്ങളും ഒക്കോ എന്ന ബ്രാൻഡിൽ മൊബൈൽ ഫോണും ഉടനെത്തും. ഗൾഫിന് പുറമെ ഇന്ത്യയിലെ മുൻനിര നഗരങ്ങളിലും സാന്നിധ്യമറിയിക്കാനുള്ള തയാറെടുപ്പിലാണ് ഒാപ്പൺകാർട്ട്. 1980കളിൽ കോഴിക്കോട് തുടക്കമിട്ട ബ്രോനെറ്റിെൻറ ബിസിനസ് സാമ്രാജ്യം മിഡിൽ ഇൗസ്റ്റിനും ഇന്ത്യക്കും പുറമെ ചൈന, ഹോങ്കോങ്, സിംഗപ്പൂർ, മലേഷ്യ, അമേരിക്ക എന്നിവിടങ്ങളിൽ പടർന്നു കിടക്കുകയാണ്.