ഓപൺ ബാഡ്മിന്റൺ ടൂർണമെന്റിന് തുടക്കം
text_fieldsഇന്ത്യൻ അസോസിയേഷൻ ഉമ്മുൽ ഖുവൈൻ ഓപൺ ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഉദ്ഘാടന ചടങ്ങ്
ഉമ്മുൽ ഖുവൈൻ: ഇന്ത്യൻ അസോസിയേഷൻ ഉമ്മുൽ ഖുവൈൻ കായിക വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഓപൺ ബാഡ്മിന്റൺ ടൂർണമെന്റിന് തുടക്കമായി. നൂറോളം ടീമുകൾ മൂന്ന് വിഭാഗമായി മാറ്റുരക്കുന്ന മത്സരത്തിൽ അന്താരാഷ്ട്ര താരങ്ങൾ അടക്കം പങ്കെടുക്കുന്നുണ്ട്.
കാഷ് പ്രൈസ് അടക്കം ഒട്ടനവധി സമ്മാനങ്ങളാണ് വിജയികൾക്ക് നൽകുന്നത്. ഞായറാഴ്ച സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ നടക്കുമെന്ന് കായിക വിഭാഗം കോഓഡിനേറ്റർ നവാസ് ഹമീദ്കുട്ടി പറഞ്ഞു. ആദ്യ ദിവസം നടന്ന ചടങ്ങിൽ യു.എ.ഇ പതാകയുടെ നിറത്തിലെ ബലൂണുകൾ പറത്തി പ്രസിഡന്റ് മുഹമ്മദ് മൂഹിദീൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡന്റ് സജ്ജാദ് നാട്ടിക, ജനറൽ സെക്രട്ടറി രാജീവ് എന്നിവർ സംസാരിച്ചു. കായിക വിഭാഗം സെക്രട്ടറി എം.ടി.പി റഫീഖ് നന്ദി പറഞ്ഞു.

