ഉമ്മൻ ചാണ്ടി 12ന് ഫുജൈറയിൽ
text_fieldsഫുജൈറ: ആറാമത് ഇൻകാസ് അക്കാദമിക് എക്സലൻസ് അവാർഡ് പരിപാടിയിൽ പങ്കെടുക്കാൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ജനുവരി 12 ന് ഫുജൈറയിൽ എത്തും. ഉച്ചക്ക് രണ്ടിന് ഫുജൈറ കോൺകോർഡ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വടക്കൻ എമിറേറ്റുകളിലെ അഞ്ചു സ്കൂളുകളിൽ നിന്നായി കഴിഞ്ഞ പൊതു പരീക്ഷയിൽ മികച്ച വിജയം നേടിയ അൻപതിലധികം വിദ്യാർത്ഥികൾക്ക് അവാർഡുകൾ സമ്മാനിക്കും. ശൈഖ് ഹമദ് അബ്ദുല്ല ഹമദ് അൽ ശർഖി മുഖ്യാതിഥിയാവും. വിവിധ മേഖലയിൽ പ്രാവീണ്യം തെളിയിച്ച പ്രമുഖ വ്യക്തികളെയും ചടങ്ങിൽ ആദരിക്കുമെന്ന് ഇൻകാസ് ഫുജൈറ പ്രസിഡൻറ് കെ സി അബൂബക്കർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
