ഉമ്മൻ ചാണ്ടി അനുസ്മരണം
text_fieldsഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ ക്ലബ്ബ് പ്രസിഡന്റ് മുരളീധരൻ സംസാരിക്കുന്നു
ഫുജൈറ: ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ശനിയാഴ്ച രാത്രി 8.30ന് സോഷ്യല്‍ ക്ലബ് ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ യോഗത്തില്‍ നിരവധി പേര് പങ്കെടുത്തു. യോഗത്തിൽ കഴിഞ്ഞ ദിവസം അന്തരിച്ച ശൈഖ് സായിദിന് ആദരാഞ്ജലികൾ അർപ്പിച്ചു.
ക്ലബ്ബ് പ്രസിഡന്റ് ടി.വി. മുരളീധരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പോളി സ്റ്റീഫൻ സ്വാഗതവും ട്രഷറർ പ്രീമസ് പോൾ നന്ദിയും പറഞ്ഞു. ക്ലബ്ബ് അഡ്വൈസർ സ്റ്റാൻലി ജോൺ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ആക്ടിങ് പ്രസിഡന്റ് സഞ്ജീവ് മേനോൻ, കൽബ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് അഡ്വൈസർ എൻ.എം. സമദ്, കൈരളി ഫുജൈറ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ലെനിൻ കുഴുവേലി.
ഇൻകാസ് ഫുജൈറ സെക്രട്ടറി ജിതേഷ്, കെ.എം.സി.സി ഖോർഫക്കാൻ സെക്രട്ടറി സലീം, ഫുജൈറ മലങ്കര കത്തോലിക്ക കമ്യൂണിറ്റി കോഓഡിനേറ്റർ ജിനു മാത്യു, ഫുജൈറ ഇന്ത്യൻ ഓർത്തഡോക്സ് കമ്യൂണിറ്റി പ്രതിനിധി ജോൺ വർഗീസ്, മാധ്യമ പ്രവർത്തകൻ സിറാജുദ്ദീന് മറ്റു സംഘടനാ പ്രതിനിധികളായ ഡോക്ടർ ജേക്കബ് ജയൻ ബെനഡിക്റ്റ്, ഡോക്ടർ ഹരികുമാർ, വിനോയ് ഫിലിപ്പ്, കെ.ജി. ബിജു, സുകുമാരൻ, ജോജി മണ്ഡപത്തിൽ, പി. സി. ഹംസ, ബൈജു രാഘവൻ, ഉസ്മാൻ, ബിജോയ്, അനീഷ് മുക്കത്ത്, അനൂപ്, ബിനോയ് എന്നിവർ സംസാരിച്ചു.
ഷാർജ: ദർശന കലാസാംസ്കാരികവേദി ഷാർജയിൽ ഉമ്മൻ ചാണ്ടി അനുസ്മരണ യോഗം സംഘടിപ്പിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് പുന്നക്കൻ മുഹമ്മദ് അലി യോഗം ഉദ്ഘാടനം ചെയ്തു. ദർശന പ്രസിഡന്റ് സി.പി. ജലീൽ അധ്യക്ഷനായ പരിപാടിയിൽ, ഷറഫുദ്ദീൻ വലിയകത്ത്, അഷറഫ് ടി.പി, ഷിജി അന്ന ജോസഫ്, ഷാബു തോമസ്, കെ.ടി.പി. ഇബ്രാഹിം, ഷംസീർ നാദാപുരം, സാദിഖ് ചൂലൂർ, വീണ ഉല്ലാസ്, സമീർ കൊടുങ്ങല്ലൂർ, അഖിൽ ദാസ് ഗുരുവായൂർ എന്നിവർ സംസാരിച്ചു. ലോയർ കോൺഗ്രസ് കണ്ണൂർ ജില്ല കമ്മിറ്റി പ്രവർത്തക സമിതി അംഗവും കല്യാശ്ശേരി ബ്ലോക്ക് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ അഡ്വ. മുനാഷ് മുഹമ്മദലി മുഖ്യ പ്രഭാഷകനായിരുന്നു.

