ഉമ്മൻ ചാണ്ടി ഓർമ്മയിൽ രക്തദാന ക്യാമ്പ്
text_fieldsഉമ്മൻ ചാണ്ടി കൾചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണം
ദുബൈ: ഉമ്മൻ ചാണ്ടി കൾചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണവും രക്തദാന ക്യാമ്പും ജേക്കബ് പത്തനാപുരം ഉദ്ഘാടനം ചെയ്തു.സ്നേഹം കൊണ്ട് ലോകം കീഴടക്കിയ പ്രിയ നേതാവ് നിരവധി ആശ്രിതർക്ക് അത്താണിയായിരുന്ന നീതിമാനായ ഭരണാധികാരിയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. aനദീർ കാപ്പാട് അധ്യക്ഷത വഹിച്ചു. ആരിഫ് ഒറവിൽ, നാസർ നാലകത്ത്, സി. സാദിഖലി, എം.എൻ. ലത്തീഫ്, സുജിത് മുഹമ്മദ്, റാഷിഖ്, ഹലീൽ, നൗഷാദ്, ഗോവിന്ദൻ കുട്ടി, എം.എസ്.കെ നാസർ ചാവക്കാട്, സന്ദീപ്, ജോഷി, സദകത്തുല്ല, ബിനീഷ് എന്നിവർ സംസാരിച്ചു. പ്രദീപ് കോശി സ്വാഗതം പറഞ്ഞു. ദുബൈ കറാമയിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ നിരവധി പേർ രക്തം ദാനം ചെയ്തു.ഹൈദർ തട്ടത്താഴത്ത്, ബിബിൻ ജേക്കബ്, നദീർ കാപ്പാട്, പ്രദീപ് കോശി, നാസർ നാലകത്ത്, ലത്തീഫ്, ഫിറോസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

