ഉമ്മൻ ചാണ്ടി അനുസ്മരണം
text_fieldsഅജ്മാൻ ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണം
അജ്മാന്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അജ്മാൻ ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി സംയുക്തമായി പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. പ്രസിഡന്റ് നസീർ മുറ്റിച്ചൂര്‍ അധ്യക്ഷതവഹിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി ലൈ ജബ്ബാർ സ്വാഗതം പറഞ്ഞു. വർക്കിങ് പ്രസിഡന്റ് റഫീക്ക് മാനംകണ്ടത്ത് ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു. ഗ്ലോബൽ മെംബർ പി.ആർ. ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റുമാരായ സെൽവറുദ്ദീൻ, സജീവൻ, ബിജു ജോൺ, സെക്രട്ടറി അലി ആളൂർ, ഷാഫി മലപ്പുറം, ജോഷി വർഗീസ്, ഷംസുദ്ദീൻ, ജില്ല പ്രസിഡന്റുമാരായ ഷാഫി അഞ്ചങ്ങാടി, മനു മാമച്ചൻ, അലിയാർ, രവി നഫീദ്, സുരേന്ദ്രൻ, ബൈജു, മജീദ്, നവാസ് എന്നിവർ സംസാരിച്ചു. ട്രഷർ അബ്ദുൽ സലാം നന്ദി രേഖപ്പെടുത്തി.

