ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ യു.എ.ഇ ചാപ്റ്റർ രൂപവത്കരിച്ചു
text_fieldsനദീർ കാപ്പാട്, പ്രദീപ് കോശി, ജിജു കാർത്തികപ്പള്ളി
ദുബൈ: കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ സ്ഥാപിതമായി. ഫൗണ്ടേഷൻ ഭാരവാഹികളായി നദീർ കാപ്പാട് (ചെയർ.), പ്രദീപ് കോശി (കൺ.), ജിജു കാർത്തികപ്പള്ളി (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു. ഉമ്മൻ ചാണ്ടി തുടങ്ങിവെച്ച സേവന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഫൗണ്ടേഷന്റെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു. കമ്മിറ്റിയുടെ പ്രവർത്തനങ്ങളുടെ ആദ്യപടിയായി നാല് ജില്ലകളിൽ ഉമ്മൻ ചാണ്ടിയുടെ പേരിൽ വീട് വെച്ചു നൽകാൻ തീരുമാനിച്ചു. സ്വന്തമായി സ്ഥലമുള്ളവർക്കാണ് വീട് നിർമിച്ചു നൽകുക. ആദ്യ വീട് ഉമ്മൻ ചാണ്ടിയുടെ നാടായ കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിൽ നൽകും.
കൊല്ലം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലും വീടുകൾ നിർമിച്ചുനൽകും. കേരളത്തിലെ 14 ജില്ലകളിലും പാവപ്പെട്ടവർക്ക് ജനകീയ നേതാവിന്റെ പേരിൽ വീട് നൽകാനാണ് ആഗ്രഹിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. കൊല്ലം ജില്ലയിൽ നൽകുന്ന വീടിനുള്ള അഞ്ച് സെന്റ് സ്ഥലം യു.എ.ഇയിലെ പൊതു പ്രവർത്തകനും കോൺഗ്രസ് നേതാവുമായി ജേക്കബ് പത്തനാപുരം നൽകുമെന്ന് അറിയിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. ദുബൈ കറാമയിൽ ചേർന്ന യോഗത്തിൽ ജേക്കബ് പത്തനാപുരം, ആരിഫ് ഒറവിൽ, ഹൈദർ തട്ടത്താഴത്ത്, പോൾ ജോർജ്, സുജിത് മുഹമ്മദ്, നാദിഷ അലി അക്ബർ, സാദിഖ് അലി, ശംസുദ്ദീൻ വടക്കേക്കാട്, ലത്തീഫ് എം.എൻ, ജെബിൻ ഇബ്രാഹിം, ഫൈസൽ കണ്ണോത്ത്, ഷാജി ശംസുദ്ദീൻ, നാസർ നാലകത്ത്, സജീർ ഏഷ്യാഡ്, ലിജു കുരിക്കാട്ടിൽ, നൗഷാദ്, ജിജു കാർത്തികപ്പള്ളി, ബിബിൻ ജേക്കബ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

