ഉമ്മന്‍ ചാണ്ടിക്ക് അബൂദബി മലയാളികളുടെ ആദരം
text_fieldsഅബൂദബി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അബൂദബിയിലെ മലയാളികളുടെ ആദരം. മലയാളി സമാജം, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, ഐ.എസ്.സി, കെ.എസ്.സി, ഇന്‍കാസ്, കെ.എം.സി.സി സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി പേര് പങ്കെടുത്തു.
സമാജം പ്രസിഡന്റ് റഫീഖ് കയനയില്‍ അധ്യക്ഷത വഹിച്ചു. ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി, ഐ.എസ്.സി പ്രസിഡന്റ് ജോണ്‍ പി. വര്‍ഗീസ്, കെ.എസ്.സി പ്രസിഡന്റ് എ.കെ. ബീരാന് കുട്ടി, സമാജം ജനറല്‍ സെക്രട്ടറി എം.യു. ഇര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്കി. ഇന്‍കാസ് പ്രസിഡന്റ് ബി. യേശുശീലന്‍ അനുശോചനപ്രമേയം അവതരിപ്പിച്ചു. മാര്‍ത്തോമ ചര്‍ച്ച് മുഖ്യ വികാരി ജിജോ ജോസഫ്, കെ.എം.സി.സി കേന്ദ്ര വര്‍ക്കിങ് പ്രസിഡന്റ് അബ്ദുല്ല ഫാറൂഖി, കെ.എം.സി.സി അബൂദബി പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലിങ്ങല്‍, മലയാളം മിഷന് ചെയര്മാന് സൂരജ് പ്രഭാകർ, കെ.എം.സി.സി വൈസ് പ്രസിഡന്റ് അഷ്റഫ് പൊന്നാനി, കബീര്‍ ഹുദവി(സുന്നി സെന്റര്‍), എന്‍.പി. മുഹമ്മദ് അലി (ഇന്ദിര ഗാന്ധി വീക്ഷണം ഫോറം), കെ.എച്ച്. താഹിര്‍ (ഒ.ഐ.സി.സി ഗ്ലോബല്‍ സെക്രട്ടറി), എം.പി.എം. അബ്ദുല്‍ റഷീദ്, വി.പി.കെ. അബ്ദുല്ല, സഫറുല്ല പാലപ്പെട്ടി (ശക്തി തിയറ്റേഴ്സ്), മനു കൈനകരി (യുവകലാസാഹിതി), എ.എം. അന്‍സാര്‍, സുരേഷ് പയ്യന്നൂര്‍, പ്രസാദ് (സേവനം), ഫാറൂഖ് (ഐ.എം.സി.സി) എന്നിവര്‍ സംസാരിച്ചു.

