തെളിവായി ഇരയുടെ അസ്ഥി മാത്രം; കേസ് തെളിയിച്ച് ദുബൈ പൊലീസ്
text_fieldsദുബൈ: ഏത് ക്രൈമിലും ഒരു തെളിവെങ്കിലും അവശേഷിച്ചിരിക്കും എന്നാണ് വെപ്പ്. തെളിവുകളെല്ലാം നശിച്ച കേസിൽ ദുബൈ പൊലീസിനും ലഭിച്ചു അങ്ങനൊരു തുമ്പ്, കൊല്ലപ്പെട്ടയാളുടെ അസ്ഥി. കൊലയാളിയുടെ വിരലടയാളം പോലും ലഭിക്കാതിരുന്ന കേസിൽ അസ്ഥിയിൽനിന്ന് കേസ് തെളിയിച്ചിരിക്കുകയാണ് ദുബൈ പൊലീസ്.
ടൂൾ മാർക്ക് വിശകലനം വഴിയാണ് കേസ് തെളിയിച്ചത്. കൊല്ലപ്പെട്ടയാളുടെ മൃതദേഹം യു.എ.ഇയിലെ ഉൾഗ്രാമത്തിലാണ് കുഴിച്ചിട്ടിരുന്നത്. ആയുധങ്ങൾ കണ്ടെത്തിയെങ്കിലും ഫിംഗർ പ്രിേൻറാ മറ്റ് തെളിവുകളോ ലഭിച്ചില്ല. ഈ ആയുധങ്ങളാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്നും കണ്ടെത്താനായില്ല.
ഇതോടെയാണ് ആയുധങ്ങളും അസ്ഥിയും ഫോറൻസിക് വിഭാഗത്തിന് ൈകമാറിയത്. മൃതദേഹത്തിലെ മുറിവും ആയുധങ്ങളും ടൂൾ മാർക് വഴി പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഈ ആയുധങ്ങളുപയോഗിച്ചാണ് കൊല നടത്തിയതെന്ന് തെളിഞ്ഞത്.
മാത്രമല്ല, പ്രതികളിലേക്ക് നയിക്കുന്ന സുപ്രധാന തെളിവുകളും ഇതുവഴി ലഭിച്ചു. ആറ് പേർ ചേർന്നാണ് കൊലപ്പെടുത്തിയതെന്ന അനുമാനത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. തെളിവുകളെല്ലാം ശേഖരിച്ച് പഴുതടച്ച ശേഷമാണ് ഇവരെ പിടികൂടിയതെന്ന് ദുബൈ പൊലീസിെൻറ ടൂൾ മാർക് സെഷൻ മേധാവി ലെഫ്റ്റനൻറ് മുഹമ്മദ് അൽ ഷംസി പറഞ്ഞു.
പ്രതികളെ പിടികൂടിയ സംഘത്തെ ഫോറൻസിക് ഡിപ്പാർട്മെൻറ് ഡയറക്ടർ ഡോ. അഹ്മദ് ഈദ് അൽ മൻസൂരി അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

