Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightകോവിഡ് കാലത്ത് ഓൺലൈൻ...

കോവിഡ് കാലത്ത് ഓൺലൈൻ പഠനം: 40 ദിവസം; ഫാത്തിമ പഠിച്ചു തീർത്തത്​ 22 കോഴ്​സ്​

text_fields
bookmark_border
കോവിഡ് കാലത്ത് ഓൺലൈൻ പഠനം: 40 ദിവസം; ഫാത്തിമ പഠിച്ചു തീർത്തത്​ 22 കോഴ്​സ്​
cancel

ലോക്​ഡൗൺ കാലം ഫലപ്രദമായി ഉപയോഗിച്ച്​ ഭാവിയിലെ വളർച്ചക്കായി മാറ്റിവെച്ചവരുടെ കൂട്ടത്തിൽ എഴുതിച്ചേർക്കാവുന്ന പേരാണ് അബൂദബി ഇന്ത്യൻ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി ഫാത്തിമയുടേത്​. 40 ദിവസത്തെ പരിശ്രമത്തിനൊടുവിൽ ലോകോത്തര സർവകലാശാലകളുടെ ഓൺലൈൻ ഹ്രസ്വകാല കോഴ്സുകൾ പൂർത്തിയാക്കി ഫാത്തിമ സമ്പാദിച്ചത്​ 22 സർട്ടിഫിക്കറ്റുകളാണ്​.

'കോഴ്‌സെറ' എന്ന സൗജന്യ ഒാൺലൈൻ പഠനസംവിധാനം വഴി ലോകത്തിലെ വിവിധ സർവകലാശാലകൾ അംഗീകരിച്ച കോഴ്​സുകളാണ്​ പെരിന്തൽമണ്ണ അങ്ങാടിപ്പുറം കൊണ്ടേരിത്തൊടി നൗഫലി​െൻറയും ലമീഷി​െൻറയും മകൾ ഫാത്തിമ പൂർത്തിയാക്കിയത്​.

കോവിഡ് കാലത്ത് ഓൺലൈൻ പഠനം പ്രോത്സാഹിപ്പിക്കുന്നതി​െൻറ ഭാഗമായി മലപ്പുറം തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് അലുമ്‌നി അസോസിയേഷൻ നൗഫലിനയച്ച ഇ-മെയിലാണ്​ ഫാത്തിമയെ ഹ്രസ്വ കോഴ്​സുകളിലേക്കെത്തിച്ചത്​. ക്ലാസ്​ മുറികളിലെ പഠനത്തിനു​ പകരം സ്​കൂളിൽ വിദൂരപഠനം ആരംഭിച്ചതിൽനിന്നാണ് വേനലവധിക്ക് സ്‌കൂൾ അടച്ചതോടെ 'കോഴ്‌സെറ' പഠനസൗകര്യം പരീക്ഷിക്കാനുറച്ചത്.

സ്​റ്റാൻഫോഡ് യൂനിവേഴ്​സിറ്റിയിലെ കമ്പ്യൂട്ടർ സയൻസ് പ്രഫസർമാരായ ആൻഡ്രൂ എൻജി, ഡാഫ്നെ കൊല്ലർ എന്നിവർ ചേർന്ന് 2012ൽ സ്ഥാപിച്ച ലോകമെമ്പാടുമുള്ള ഓൺലൈൻ പഠന പ്ലാറ്റ്‌ഫോമാണ് കോഴ്സെറ. രജിസ്​റ്റർ ചെയ്ത്​ പഠനം തുടങ്ങി ആദ്യ സർട്ടിഫിക്കറ്റ് കിട്ടിയത് ജൂലൈ 14നായിരുന്നു. ലോകോത്തര സർവകലാശാലയുടെ സർട്ടിഫിക്കറ്റ് ലഭിച്ചതോടെ പഠനം തുടർന്നുകൊണ്ടേയിരുന്നു.

ആഗസ്​റ്റ് 22നകം 22 ഓൺലൈൻ കോഴ്‌സുകൾ പൂർത്തിയാക്കി വിവിധ സർവകലാശാലകളുടെ സർട്ടിഫിക്കറ്റുകൾ നേടി. പത്താം ക്ലാസ് വിദ്യാർഥി ഇത്രയധികം കോഴ്‌സ്​ പൂർത്തിയാക്കുന്നത് അസാധാരണ സംഭവമാണെന്നാണ് പി.എസ്.എം.ഒ കോളേജ് പ്രിൻസിപ്പൽ ഡോ. കെ. അസീസ് പറയുന്നത്​.പൂർവ വിദ്യാർഥിയായ നൗഫലി​െൻറ മകൾ ഫാത്തിമയുടെ ലോക്ഡൗൺ കാലയളവിലെ നേട്ടം അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. അബൂദബി ഇന്ത്യൻ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി ഇഫ്​വ സഹോദരിയാണ്.

ഫാത്തിമ പൂർത്തീകരിച്ച കോഴ്‌സുകളും സർവകലാശാലയും

1• പോസിറ്റിവ് സൈക്കോളജി (യൂനിവേഴ്​സിറ്റി ഓഫ് നോർത്ത് കാലിഫോർണിയ)

2• ന്യൂ നോർഡിക് ഡയറ്റ് - ഗ്യാസ്‌ട്രോണമി ടു ഹെൽത്ത്​ (യൂനിവേഴ്​സിറ്റി ഓഫ് കോപൻഹേഗൻ)

3• കരിയർ ആസൂത്രണം: നിങ്ങളുടെ കരിയർ, നിങ്ങളുടെ ജീവിതം (മാക്വാരി യൂനിവേഴ്​സിറ്റി)

4• പാശ്ചാത്യ ലോകത്തിലെ സ്വകാര്യത (ഇ.ഐ.ടി ഡിജിറ്റൽ)

5• സംഗീതം ബയോളജി: ഞങ്ങൾ കേൾക്കാൻ ഇഷ്​ടപ്പെടുന്നത്​ എന്തുകൊണ്ട് (ഡ്യൂക് സർവകലാശാല)

6• സൈക്കോളജിക്കൽ ഫസ്​റ്റ് എയ്ഡ് (ജോൺസ് ഹോപ്കിൻസ് യൂനിവേഴ്​സിറ്റി)

7• മരുന്ന് കണ്ടെത്തൽ (കാലിഫോർണിയ സാൻ ഡിയഗോ സർവകലാശാല)

8• തലച്ചോറി​െൻറ ആരോഗ്യം (ബയോഹാക്കിങ് എമോറി യൂനിവേഴ്​സിറ്റി)

9• നല്ല വജ്രങ്ങൾക്ക് മുകളിലെ അനുയോജ്യ വജ്രങ്ങൾ പ്രവചിക്കൽ (പ്രോജക്ട് നെറ്റ്‌വർക്)

10• ആരോഗ്യകരമായ പരിശീലനങ്ങൾ: പോഷകാഹാരം, ശാരീരിക പ്രവർത്തനങ്ങൾ, സമൂഹം, കുടുംബ പങ്കാളിത്തം (കോളറാഡോ യൂനിവേഴ്​സിറ്റി)

11• സിനിമകളിലൂടെ മെമ്മറിയുടെ മനഃശാസ്ത്രം (വെസ്​ലിയൻ യൂനിവേഴ്​സിറ്റി)

12• വെല്ലുവിളികളെ അവസരങ്ങളിലേക്ക് പരിവർത്തനം ചെയ്യൽ (കാലിഫോർണിയ സാൻ ഡിയഗോ സർവകലാശാല)

13• കോവിഡ് സമയത്തെ മനസ്സി​െൻറ നിയന്ത്രണം: നിങ്ങളുടെ മാനസികാരോഗ്യം കൈകാര്യം ചെയ്യുന്നു (ടൊറൻേറാ സർവകലാശാല)

14• വെബ് അധിഷ്ഠിത അർബുദ പ്രതിരോധ പ്രവർത്തനം (വിർജീനിയ സർവകലാശാല)

15• ന്യൂറോ മാർക്കറ്റിങ്​ ടൂൾ ബോക്‌സ് (കോപൻഹേഗൻ ബിസിനസ് സ്‌കൂൾ)

16• കഥപറച്ചിലും സ്വാധീനവും: ആശയവിനിമയം നടത്തൽ (മാക്വാരി യൂനിവേഴ്​സിറ്റി)

17• യുവാക്കൾക്ക് എങ്ങനെ പഠിക്കാം (അരിസോണ സ്​റ്റേറ്റ് യൂനിവേഴ്​സിറ്റി)

18• എങ്ങനെ പഠിക്കാമെന്ന് പഠിക്കുക: കഠിനമായ വിഷയങ്ങൾ പഠിക്കാൻ ശക്തമായ മാനസിക ഉപകരണങ്ങൾ നിങ്ങളെ സഹായിക്കുന്നു (മക്മാസ്​റ്റർ യൂനിവേഴ്​സിറ്റി)

19• ഫെമിനിസവും സാമൂഹിക നീതിയും (കാലിഫോർണിയ സർവകലാശാല)

20• എയ്ഡ്‌സ്: ഭയവും പ്രത്യാശയും (മിഷിഗൻ സർവകലാശാല)

21• ജീവിതത്തിൽ ലക്ഷ്യവും അർഥവും കണ്ടെത്താൻ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾക്കായി ജീവിക്കൽ (മിഷിഗൻ സർവകലാശാല)

22• നവജാതശിശുവി​െൻറ മാതാപിതാക്കളെ പിന്തുണക്കൽ (കോളറാഡോ യൂനിവേഴ്​സിറ്റി)

Show Full Article
TAGS:gulf covid online study covid period 40 days fathima completed 22 courses 
Next Story