ഓണ്‍ലൈന്‍ സിങ്ങിങ് ഗ്രാന്‍ഡ് ഫിനാലെ ഇന്ന്
text_fieldsഅബൂദബി: ഇശല്‍ ബാന്‍ഡ് അബൂദബി, അല്‍ബദര്‍ എക്സ്ചേഞ്ച് ഓണ്‍ലൈന്‍ സിങ്ങിങ് ടാലന്റ് കോണ്ടെസ്റ്റ് സീസണ് -5 ഗ്രാന്‍ഡ് ഫിനാലെ ശനിയാഴ്ച ഉച്ചക്ക് മൂന്ന് മുതല്‍ അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും.
വി.ടി. മുരളി, സിന്ധു പ്രേംകുമാര്‍, സീന രമേഷ്, പ്രസന്ന തുടങ്ങിയ വിധികര്‍ത്താക്കളുടെ നേതൃത്വത്തില്‍ 30 മത്സരാര്‍ഥികളില്‍നിന്ന് വിവിധ റൗണ്ടുകളിലായി തിരഞ്ഞെടുത്ത ആറുപേരാണ് ഗ്രാന്‍ഡ് ഫിനാലെയില്‍ മാറ്റുരക്കുക.
തുടര്‍ന്ന് ഇശല്‍ ബാന്‍ഡ് കലാകാരന്മാര് അണിനിരക്കുന്ന സംഗീതവിരുന്നും ഡാബ്സി ആൻഡ് ഹൃഷി അവതരിപ്പിക്കുന്ന മണവാളന് തഗ് ലൈവ് ഇന്‍ കണ്‍സെര്‍ട്ടും ഉണ്ടായിരിക്കും. ഫോണ്‍: 0505667356.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

