ഒാൺലൈൻ ഷോപ്പിങ് ഡിജിറ്റൽ പ്രൊട്ടക്ഷൻ പദ്ധതിയിലെ സൈറ്റുകൾ വഴിയാക്കാൻ ആഹ്വാനം
text_fieldsദുബൈ: ഡിജിറ്റൽ പ്രൊട്ടക്ഷൻ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത വെബ്സൈറ്റുകൾ മുഖേന ഒാൺലൈൻ ഷോപ്പിങ് നടത്തണമെന്ന് ദുബൈ സാമ്പത്തിക വകുപ്പിെൻറ നിർദേശം. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനാണിത്. 44 വെബ്സൈറ്റുകൾ ഇതിനകം പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദുബൈ ഇക്കണോമിയുടെ ഉപഭോക്തൃ സംരക്ഷണ ലോഗോ ഇവയിൽ കാണാം. രജിസ്റ്റർ ചെയ്ത വെബ്സൈറ്റുകളിലെ ജീവനക്കാർ ഉപഭോക്തൃ അവകാശ സംരക്ഷണ നിയമങ്ങൾ സംബന്ധിച്ച് പരിശീലനം ലഭിച്ചവരാണെന്നും ഉറപ്പാക്കാം. വിൽപനയിലും വാങ്ങലിലും സുതാര്യതയും അതുവഴി ഉപഭോക്താക്കളിൽ ആത്മവിശ്വാസവും വർധിപ്പിക്കാൻ ഇതു കൊണ്ട് കഴിയും.
http://consumerrights.ae/en/Pages/Partners.aspx എന്ന ലിങ്ക് മുഖേന ഡിജിറ്റൽ പ്രൊട്ടക്ഷൻ പദ്ധതിയിലുള്ള വെബ്സൈറ്റുകളുടെ വിവരം ലഭിക്കും.
എല്ലാ മേഖലയിലുമുള്ള ഉപഭോക്താക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധവത്കരിക്കുന്നതിനും പദ്ധതി ലക്ഷമിടുന്നതായി സി.സി.പി.സി സീനിയർ മാനേജർ അഹ്മദ് അൽ മുഹൈറി പറഞ്ഞു. ഉൽപന്നങ്ങൾ വാങ്ങുേമ്പാഴോ അതിനു ശേഷമോ നേരിടുന്ന പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യൽ അവരുടെ ബാധ്യതയാണ്. ഒാൺലൈനിൽ വാങ്ങിയ ഉൽപന്നങ്ങൾ സംബന്ധിച്ച പരാതികൾ 600 54 5555 എന്ന അഹ്ലൻ ദുബൈ നമ്പർ മുഖേന റിപ്പോർട്ട് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
