ഓൺലൈൻ ക്വിസ് മത്സരം ഇന്ന്
text_fieldsദുബൈ: ഈ വർഷത്തെ കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം കോളജ് യു.എ.ഇ അലുംനി മെസ്കാഫ് യു.എ.ഇ മലയാളികൾക്കായി ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
മത്സരത്തിൽ പ്രായഭേദെമന്യേ എല്ലാവർക്കും പങ്കെടുക്കാം. മെസ്കാഫ് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകൾ വഴി മത്സരത്തിന്റെ ലിങ്ക് പ്രസിദ്ധീകരിക്കും.
നവംബർ ഒന്നിന് രാത്രി 10 മണി മുതൽ 15 മിനിറ്റ് മത്സരം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്ന വിജയികൾക്ക് പ്രത്യേക സമ്മാനം നൽകും. കൂടാതെ പങ്കെടുക്കുന്നവർക്കെല്ലാം സർട്ടിഫിക്കറ്റും നൽകുമെന്ന് മെസ്കാഫ് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ഷിനു സോപാനം 0522784538 , റാഫി 0505786111.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

