Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറമദാനിലെ...

റമദാനിലെ വെള്ളിയാഴ്ചകളിൽ ദുബൈയിലെ സ്കൂളുകളിൽ ഓൺലൈൻ പഠനം

text_fields
bookmark_border
Online learning
cancel

ദുബൈ: റമദാനിൽ വെള്ളിയാഴ്ചകളിൽ ഓൺലൈൻ പഠനം ഏർപെടുത്തുന്നതിനെ കുറിച്ച്​ സ്കൂളുകൾക്ക്​ തീരുമാനിക്കാമെന്ന്​ ദുബൈ നോളജ്​ ആൻഡ്​ ഹ്യൂമൻ ഡവലപ്​മെന്‍റ്​ അതോറിറ്റി (കെ.എച്ച്​.ഡി.എ). രക്ഷിതാക്കളുമായി സംസാരിച്ച ശേഷം സ്കൂളുകൾക്ക്​ ഇക്കാര്യം തീരുമാനിക്കാം.

ക്ലാസ്​ മുറി പഠനമോ ഓൺലൈനോ തിരഞ്ഞെടുക്കാം. ജീവനക്കാർക്ക്​ ഉചിതമായ സ്ഥലത്ത്​ ജോലി സംവിധാനം ഒരുക്കുന്നതിനെ കുറിച്ചും സ്ഥാപനങ്ങൾക്ക്​ തീരുമാനിക്കാമെന്നും കെ.എച്ച്​.ഡി.എ ട്വീറ്റിൽ പറഞ്ഞു.

റമദാനിൽ വിവിധ എമിറേറ്റുകളിലെ ജോലി സമയം സർക്കാർ പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ചകളിൽ ഉച്ചക്ക്​ 12ഓടെ അവസാനിക്കുന്ന രീതിയിലാണ്​ സർക്കാർ വകുപ്പുകളിൽ ജോലി സമയം നിശ്​ചയിച്ചിരിക്കുന്നത്​. സ്വകാര്യ മേഖലയിൽ ജോലി സമയം എട്ട്​ മണിക്കൂറിൽ നിന്ന്​ ആറായി കുറച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Online learningRamadan
News Summary - Online learning in schools in Dubai on Fridays in Ramadan
Next Story