ഒാൺലൈൻ ഇൗദൊരുക്കി മലർവാടി കൂട്ടായ്മ
text_fieldsദുബൈ: അകലങ്ങളിൽ അടുക്കാൻ ഇത്തിരി നേരം പ്രമേയത്തിൽ തൃശൂർ കിഴുപ്പിള്ളിക്കര ദേശത്തെ യു.എ.ഇ പ്രവാസികളുടെ മലർവാടി കൂട്ടായ്മ ഒരുക്കിയ ഒാൺലൈൻ ഇൗദ് സംഗമം ശ്രദ്ധേയമായി. യു.എ.ഇക്കാർക്ക് പുറമെ വിവിധ ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും താമസിക്കുന്ന കിഴുപ്പുള്ളിക്കരക്കാരും മലർവാടി അഭ്യൂദയകാംക്ഷികളും സംഗമത്തിൽ ആവേശപൂർവം പങ്കുചേർന്നു.
കൂട്ടായ്മ മുഖ്യ സംഘാടകൻ മുഹമ്മദ് മുൻസീർ മുൻകൈയെടുത്ത് ഒരുക്കിയ പരിപാടിയിൽ വി.എ. അബ്ദുറഹ്മാൻ കുട്ടി അധ്യക്ഷത വഹിച്ചു. പി.കെ. അബ്ദു റഹ്മാൻ ഇൗദ് സന്ദേശം നൽകി. ഹുനൈൻ ഷാജഹാെൻറ ഖിറാഅത്തോടെ ആരംഭിച്ച സംഗമത്തിന് പി.എം.മിർസാദ് സ്വാഗതം ആശംസിച്ചു.
വി.എ. അഷ്റഫ്,പി.എം.മൻസൂർ, പി.കെ.സിദ്ധീഖ്, പി.എം.മിരീഫ് എന്നിവർ പ്രവാസികളുടെ പെരുന്നാൾ എന്ന വിഷയത്തിൽ സംസാരിച്ചു . തുടർന്നു മലർവാടി കലാകാരൻമാരുടെ പരിപാടികളും ഹസീബും സംഘവും അവതരിപ്പിച്ച ഖവാലിയും അരങ്ങേറി. നൂറോളം കുടുംബങ്ങൾ പെങ്കടുത്ത പരിപാടി മുൻസീർ, ഹാരിസ് , ഷെഫീർ , അബ്ദുൽ അസീസ് , ഷിഹാബ് , ഷാജഹാൻ തുടങ്ങിയവർ വിവിധ സ്ഥലങ്ങളിലിരുന്ന് നിയന്ത്രിച്ചു.
