Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ ഫാൻസി നമ്പറുകൾ...

ദുബൈയിൽ ഫാൻസി നമ്പറുകൾ സ്വന്തമാക്കാൻ ഓൺലൈൻ ലേലം

text_fields
bookmark_border
ദുബൈയിൽ ഫാൻസി നമ്പറുകൾ സ്വന്തമാക്കാൻ ഓൺലൈൻ ലേലം
cancel

ദുബൈ: ഫാൻസി നമ്പറുകളുടെ 80ാമത്​ ഓൺലൈൻ ലേലം പ്രഖ്യാപിച്ച്​ ദുബൈ റോഡ്​ ഗതാഗത അതോറിറ്റി(ആർ.ടി.എ). രണ്ടക്കം മുതൽ അഞ്ചക്കം വരെയുള്ള 350 പ്രത്യേക നമ്പറുകൾ സ്വന്തമാക്കാനുള്ള അവസരമാണ്​ ഉപഭോക്​താക്കൾക്ക്​ ആർ.ടി.എ ഒരുക്കുന്നത്​. സ്വകാര്യ വാഹനങ്ങൾക്കും ക്ലാസിക്​ വാഹനങ്ങൾക്കും ഫാൻസി നമ്പറുകൾ സ്വന്തമാക്കാൻ ലേലത്തിലൂടെ സാധിക്കും. എച്ച്​ മുതൽ ഇസെഡ്​ വരെയുള്ള അക്ഷരങ്ങളിൽ നമ്പറുകളുണ്ട്​.

ലേലത്തിനുള്ള രജിസ്​ട്രേഷൻ ആഗസ്റ്റ്​ നാലിന്​ ആരംഭിക്കും. ആഗസ്റ്റ്​ 11മുതൽ അഞ്ചു ദിവസങ്ങളിലാണ്​ ലേലം നടക്കുക. ദുബൈയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സാധുവായ ട്രാഫിക് ഫയൽ കൈവശമുള്ളവർക്ക്​ ലേലത്തിൽ പ​ങ്കെടുക്കാം. ലേലത്തിൽ ചേരുന്നതിന് ആർ.‌ടി.‌എക്ക്​ 5,000 ദിർഹമിന്റെ സുരക്ഷാ ചെക്കും 120 ദിർഹമിന്റെ റീഫണ്ട് ചെയ്യാത്ത പ്രവേശന ഫീസും അടക്കണം. ഉമ്മു റമൂൽ, അൽ ബർഷ, ദേര എന്നിവിടങ്ങളിലെ കസ്റ്റമർ ഹാപ്പിനെസ് സെന്ററുകളിലോ ആർ.ടി.എ വെബ്‌സൈറ്റിൽ ഓൺലൈനായോ പേയ്‌മെന്റുകൾ അടക്കാനുള്ള സൗകര്യമുണ്ട്​. അഞ്ച്​ ശതമാനം വാറ്റ്​ ബാധകമായിരിക്കും. ലേലത്തിൽ വിജയിക്കുന്നവർ 10 പ്രവർത്തി ദിവസത്തിനകം പണമടക്കണം. 50,000ദിർഹം വരെയുള്ള പണം കാഷായി അടക്കാവുന്നതാണ്​. എന്നാൽ കൂടുതലാണെങ്കിൽ ചെക്ക്​ ആയോ ക്രഡിറ്റ്​ കാർഡ്​ വഴിയോ നൽകണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubaifancy numberOnline AuctionFancy Number Auction
News Summary - Online auction to acquire fancy numbers in Dubai
Next Story