Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവില കേട്ടാൽ കണ്ണ്​...

വില കേട്ടാൽ കണ്ണ്​ നിറയും; ഫിലിപ്പൈൻസിലേക്ക്​ സവാള ‘കടത്ത്​’

text_fields
bookmark_border
onion 899867a
cancel

ദുബൈ: സവാള അരിയുമ്പോൾ മാത്രമല്ല, വില കാണുമ്പോഴും ഫിലിപ്പിനോകളുടെ കണ്ണ്​ നിറയും. ഫിലിപ്പൈൻകാരുടെ ഭക്ഷണത്തിലെ മുഖ്യ ഇനമായ സവാളയുടെ​ വില നാട്ടിൽ കുതിച്ചുയർന്നതോടെ യു.എ.ഇയിൽ നിന്ന്​ വിമാനമാർഗം സവാള ‘കടത്തു’കയാണിവർ. ഇത്​ വർധിച്ചതോടെ കർശന നിയന്ത്രണങ്ങളുമായി അധികൃതരും രംഗത്തെത്തി.

ഫിലിപ്പൈൻസിൽ ഒരു കിലോ സവാള ലഭിക്കണമെങ്കിൽ 800 ഇന്ത്യൻ രൂപ നൽകണം. യു.എ.ഇയിൽ ഒന്നര ദിർഹം (30 രൂപ) നൽകിയാൽ ഒരു കിലോ സവാള ലഭിക്കും. ഇതോടെ, നാട്ടിലേക്ക്​ തിരിക്കുന്ന പ്രവാസികളുടെ ബാഗിൽ ചോക്ലേറ്റിനും പെർഫ്യൂമിനുമൊപ്പം സവാളയും ഇടംപിടിച്ചു. മാസങ്ങൾക്കുള്ളിൽ സവാള വില മൂന്നിരട്ടിയാണ്​ വർധിച്ചത്​. ചിക്കൻ, ബീഫ്​ എന്നിവയേക്കാൾ വില കൂടുതലാണ്​ സവാളക്ക്​. ഉൽ​പാദനത്തിലെ കുറവും പണപ്പെരുപ്പവുമാണ്​ വില കുതിച്ചുയരാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്​. സാധാരണ വിമാനങ്ങളിൽ 30 കിലോ വരെ ലഗേജ്​ കൊണ്ടുപോകാൻ കഴിയും. 30 കിലോ സവാള നാട്ടിലെത്തിച്ചാൽ വിമാന ടിക്കറ്റിന്​ മുടക്കിയ തുകയേക്കാൾ കൂടുതൽ പണം കിട്ടും. സ്യൂട്ട്​​കേസ്​ നിറയെ സവാളയുമായി വിമാനത്താവളത്തിൽ നിൽക്കുന്ന ഫിലിപ്പിനോകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

അതേസമയം, വിമാനത്താവളം വഴി സവാള ​വ്യാപകമായി കൊണ്ടുപോകുന്നതിനെതിരെ ഫിലിപ്പൈൻ അധികൃതർ മുന്നറിയിപ്പ്​ നൽകിയിരിക്കുകയാണ്​. സവാള വ്യക്​തിപരമായ ആവശ്യങ്ങൾക്ക്​ മിതമായ അളവിൽ കൊണ്ടുപോകുന്നതിന്​ കുഴപ്പമില്ല. എന്നാൽ, ലഗേജ്​ നിറയെ സവാള എത്തിക്കുന്നത്​ ഇറക്കുമതിയുടെ പരിധിയിൽ വരുമെന്നും യു.എ.ഇയിലെ ഫിലിപ്പൈൻ കോൺസുലേറ്റ്​ അറിയിച്ചു. ഇങ്ങ​നെ സവാള കൊണ്ടുപോകുന്നതിന്​ ബ്യൂറോ ഓഫ്​ പ്ലാൻഡ്​ ഇൻഡസ്​ട്രിയിൽ നിന്ന്​ പ്ലാൻഡ്​ ക്വാറ​ൈന്‍റൻ സർട്ടിഫിക്കറ്റ്​ വാങ്ങണം. ഇതിന്​ നടപടിക്രമങ്ങൾ ഏറെയുണ്ട്​.

ഉൽപന്നത്തിൽ കീടനാശിനിയോ മറ്റ്​ വിഷാംശമോ ഇല്ല എന്ന്​ ഉറപ്പുവരുത്തിയ ശേഷമേ ഈ സർട്ടിഫിക്കറ്റ്​ നൽകൂ. ഈ സർട്ടിഫിക്കറ്റില്ലാതെ സവാള ​കൂട്ടമായി കൊണ്ടുപോകുന്നത്​ നിയമവിരുദ്ധമാണ്​. ഫിലിപ്പൈനിലേക്ക്​ നേരിട്ട്​ സവാള എത്തിക്കാനുള്ള അനുമതി ആറ്​ രാജ്യങ്ങൾക്കേയുള്ളൂ. ഇന്ത്യ, ചൈന, ആസ്ട്രേലിയ, കൊറിയ, നെതർലാൻഡ്​സ്​, ന്യൂസിലാൻഡ്​ എന്നീ രാജ്യങ്ങളിൽ നിന്നൊഴികെ നേരിട്ട്​ സവാള വ്യാപാരത്തിന്​ അനുമതിയില്ല. യു.എ.ഇയും ഫിലിപ്പൈനും തമ്മിൽ കാർഷിക ഉൽപന്നങ്ങളുടെ കയറ്റുമതിക്ക്​ കരാറുണ്ടാക്കിയിട്ടില്ല. എന്നാൽ, യു.എ.ഇയിൽ നിന്ന്​ വാങ്ങിയ ഇന്ത്യൻ സ​വാളയാണെന്ന്​ പറഞ്ഞ്​ ചിലർ വിമാനത്താവളത്തിൽ വാദിക്കുന്നുണ്ട്​. ഈ വാദം അധികൃതർ അംഗീകരിക്കാറില്ല. അനുമതിയില്ലാതെ എത്തുന്ന സവാള പിടിച്ചെടുക്കുകയും കൊണ്ടുപോകുന്നവർ നിയമ നടപടിക്ക്​ വിധേയരാകേണ്ടി വരുകയും ചെയ്യുമെന്നും അധികൃതർ മുന്നറിയിപ്പ്​ നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onion
News Summary - Onion 'trafficking' to the Philippines from UAE
Next Story