Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.​എ.​ഇ​യി​ൽ സ​വാ​ള...

യു.​എ.​ഇ​യി​ൽ സ​വാ​ള വി​ല ഉയർന്നേക്കും

text_fields
bookmark_border
യു.​എ.​ഇ​യി​ൽ സ​വാ​ള വി​ല ഉയർന്നേക്കും
cancel
camera_alt

Representational Image

ദു​ബൈ: സ​വാ​ള​ക്ക്​ 40 ശ​ത​മാ​നം ക​യ​റ്റു​മ​തി തീ​രു​വ ഉ​യ​ർ​ത്തി​യ ഇ​ന്ത്യ​യു​ടെ ന​ട​പ​ടി യു.​എ.​ഇ​യി​ലെ വി​പ​ണി​ക​ളി​ലും പ്ര​തി​ഫ​ലി​ക്കു​മെ​ന്ന്​ ആ​ശ​ങ്ക. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ ക​യ​റ്റു​മ​തി നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​വാ​ള​യു​ടെ ക​യ​റ്റു​മ​തി തീ​രു​വ 40 ശ​ത​മാ​നം ഉ​യ​ർ​ത്തി​യ​താ​യി പ്ര​ഖ്യാ​പി​ച്ച​ത്. വി​ല​വ​ർ​ധ​ന ഉ​ട​ൻ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന രീ​തി​യി​ലാ​ണ്​ പ്ര​ഖ്യാ​പ​നം. ലോ​ക​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ സ​വാ​ള ക​യ​റ്റു​മ​തി ചെ​യ്യു​ന്ന രാ​ജ്യ​മാ​ണ്​ ഇ​ന്ത്യ.


യു.​എ.​ഇ, ബം​ഗ്ലാ​ദേ​ശ്, മ​ലേ​ഷ്യ, നേ​പ്പാ​ൾ, ശ്രീ​ല​ങ്ക എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ്​ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ഏ​റ്റ​വും കൂ​ടു​ത​ൽ സ​വാ​ള ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത്. ക​യ​റ്റു​മ​തി തീ​രു​വ വ​ർ​ധി​പ്പി​ച്ച ഇ​ന്ത്യ​യു​ടെ ന​ട​പ​ടി യു.​എ.​ഇ​യി​ൽ സ​വാ​ള വി​ല​വ​ർ​ധ​ന​ക്ക്​ കാ​ര​ണ​മാ​കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. ആ​ഗ​സ്റ്റി​ലാ​ണ്​ ഇ​ന്ത്യ​യി​ലെ സ​വാ​ള കൃ​ഷി വി​ള​വെ​ടു​പ്പ്​ സ​മ​യം. എ​ന്നാ​ൽ, ക​ന​ത്ത മ​ഴ​യി​ൽ വ​ൻ കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​തോ​ടെ ആ​ഭ്യ​ന്ത​ര വി​പ​ണി​ക​ളി​ലും സ​വാ​ള​ക്ക്​​ ക്ഷാ​മം നേ​രി​ട്ടു. ഇ​തോ​ടെ​യാ​ണ്​ ക​യ​റ്റു​മ​തി​ക്ക്​ നി​യ​ന്ത്ര​ണ​മെ​ന്ന നി​ല​യി​ൽ തീ​രു​വ ഉ​യ​ർ​ത്താ​ൻ കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.


പ​ച്ച​ക്ക​റി​ക​ൾ​ക്കും മ​റ്റ്​ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്കും വി​ല വ​ർ​ധി​ച്ച​ത് ഇ​ന്ത്യ​യി​ൽ​ പ​ണ​പ്പെ​രു​പ്പം കൂ​ടാ​ൻ ഇ​ട​യാ​ക്കി​യി​രു​ന്നു. ക​യ​റ്റു​മ​തി നി​യ​ന്ത്രി​ച്ച്​ ആ​ഭ്യ​ന്ത​ര വി​പ​ണി​ക​ളി​ൽ കൂ​ടു​ത​ൽ ഭ​ക്ഷ്യോ​ൽ​​പ​ന്ന​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തോ​ടെ പ​ണ​പ്പെ​രു​പ്പം കു​റ​ക്കാ​നാ​വു​മെ​ന്നാ​ണ്​ ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ. പാ​കി​സ്താ​ൻ, ചൈ​ന, ഈ​ജി​പ്ത്​ എ​ന്നീ രാ​ജ്യ​ങ്ങ​ളും സ​വാ​ള ക​യ​റ്റു​മ​തി ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും ഇ​ന്ത്യ​ൻ സ​വാ​ള​ക്കാ​ണ്​ ആ​ഗോ​ള വി​പ​ണി​ക​ളി​ൽ ഡി​മാ​ൻ​ഡ്​ കൂ​ടു​ത​ൽ. ഭ​ക്ഷ്യോ​ൽ​​പ​ന്ന​ങ്ങ​ളു​ടെ ക്ഷാ​മം​മൂ​ലം ഉ​യ​ർ​ന്ന പ​ണ​പ്പെ​രു​പ്പം നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​ഞ്ഞ​മാ​സം ഇ​ന്ത്യ അ​രി​ക്കും ക​യ​റ്റു​മ​തി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ൾ​പ്പെ​ടെ അ​രി​യു​ടെ ഇ​റ​ക്കു​മ​തി കൂ​ട്ടി​യാ​ണ്​​ യു.​എ.​ഇ ഇ​തു മ​റി​ക​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiOnion PriceUAEIndiaUAE Government
News Summary - Onion prices may rise in UAE
Next Story