Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആശ്വാസത്തി​െൻറ...

ആശ്വാസത്തി​െൻറ ടേക്​ഓഫിന്​ ഒരുവയസ്സ്​​

text_fields
bookmark_border
ആശ്വാസത്തി​െൻറ ടേക്​ഓഫിന്​ ഒരുവയസ്സ്​​
cancel
camera_alt

​വന്ദേഭാരത്​ മിഷ​െൻറ ആദ്യനാളുകളിൽ നാട്ട​ിലേക്ക്​ യാത്ര ചെയ്യാൻ ദുബൈ വിമാനത്താവളത്തിൽ കാത്തിരിക്കുന്നവർ (ഫയൽ ചിത്രം) 

ദുബൈ: കോവിഡ്​ തീർത്ത വിലക്കുകളാൽ അടച്ചുപൂട്ടിയ ആകാശവാതിലുകൾ പ്രവാസികൾക്ക്​ മുന്നിൽ തുറന്നിട്ട്​ ഒരുവർഷം.യാത്രാവിലക്കുമൂലം ഗൾഫ്​ നാടുകളിൽ കുടുങ്ങിപ്പോയ പ്രവാസികൾ ആശ്വാസത്തി​െൻറ മടക്കയാത്ര തുടങ്ങിയത്​ ഇതുപോലൊരു മേയ്​ ഏഴിനായിരുന്നു.

കേന്ദ്ര സർക്കാറി​െൻറ വന്ദേഭാരത്​ മിഷ​െൻറ വിമാന സർവിസ്​ തുടങ്ങിയ ശേഷം കേരളം കണ്ടത്​ ഗൾഫ്​ യുദ്ധത്തിന്​ ശേഷമുള്ള ഏറ്റവും വലിയ പ്രവാസി പലായനമായിരുന്നു. ഒരു വർഷമിപ്പുറം എത്തിനിൽക്കു​േമ്പാൾ നാട്ടിലേക്കുള്ള യാത്രക്ക്​ തടസ്സമില്ലെങ്കിലും മടങ്ങിവരവിന്​ വഴിയില്ലാതെ പ്രവാസികൾ പ്രതിസന്ധിയിലാണ്​.

2020 മാർച്ച്​ 22 മുതലാണ്​ വിദേശ വിമാനങ്ങൾക്ക്​ ഇന്ത്യ വിലക്കേർപ്പെടുത്തിയത്​. കോവിഡുമായി ഇവിടേക്ക്​ ആരും വരേണ്ടെന്ന്​​ മാതൃരാജ്യംപോലും പറഞ്ഞപ്പോൾ ഓരോ പ്രവാസിയുടെയും മനസ്സ്​ ​ പിടഞ്ഞു. പ്രതിഷേധങ്ങൾ കനപ്പെട്ടപ്പോൾ, മേയ്​ ഏഴ്​ മുതൽ എയർ ഇന്ത്യ എക്​സ്​പ്രസി​െൻറ വന്ദേഭാരത്​ മിഷൻ വിമാനം സർവിസ്​ തുടങ്ങുമെന്നറിയിച്ചു. ഒടുവിൽ, മേയ്​ ഏഴിന്​ വൈകീട്ട്​ 5.07ന്​ അബൂദബിയിൽനിന്ന്​ കൊച്ചിയിലേക്ക്​ ആദ്യവിമാനം പറന്നു. രാത്രി 10.08ന്​ ആശ്വാസത്തി​െൻറ നെടുവീർപ്പുമായി 181 യാത്രക്കാർ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങി. കഴിഞ്ഞ മാസം വരെ വന്ദേഭാരത്​ മിഷൻ വഴി വിദേശത്തുനിന്ന്​ എയർ ഇന്ത്യ നടത്തിയത്​ പതിനായിരക്കണക്കിന്​ സർവിസുകളാണ്​.

ഇതിൽ 83 ലക്ഷം യാത്രക്കാർ ഇന്ത്യയിലെത്തി. ആദ്യഘട്ടത്തിൽ അടിയന്തര വിഭാഗത്തിൽപെടുത്തിയവർക്കാണ്​ യാത്ര അനുവദിച്ചിരുന്നത്​. മേയ്​ ഏഴ്​ മുതൽ 17 വരെ നടന്ന ഈ സർവിസിൽ 15,000ത്തോളം പേർ നാടണഞ്ഞു. സാധാരണ നിരക്കിനേക്കാൾ ഇരട്ടി തുക വാങ്ങിയായിരുന്നു എയർ ഇന്ത്യയു​െട 'സേവനം'. അവിടെയും തീർന്നില്ല പ്രശ്​നങ്ങളും പ്രതിസന്ധികളും.

ലക്ഷക്കണക്കിന്​ പ്രവാസികളായിരുന്നു വന്ദേഭാരത്​ മിഷനിൽ രജിസ്​റ്റർ ചെയ്​ത്​ കാത്തിരുന്നത്​. ഓരോരുത്തരും എയർ ഇന്ത്യയിൽ നിന്നുള്ള ഫോൺവിളിക്കായി കാത്തിരുന്നു.ഫോൺ അറ്റൻഡ്​​ ചെയ്യാൻ കഴിയാത്തവർ അടുത്ത ടേണിനായി നിരാശയോടെ വീണ്ടും കാത്തിരിപ്പ്​ തുടർന്നു. ജോലി നഷ്​ടപ്പെട്ടവരായിരുന്നു ഇവരിൽ ഏറെയും. പരിമിതമായ എണ്ണം വിമാനങ്ങൾ മാത്രമാണ്​ ആദ്യ ഘട്ടത്തിൽ. പിന്നീട്​, വിമാന ഷെഡ്യൂൾ വരാനുള്ള കാത്തിരിപ്പായിരുന്നു.

ഗൾഫ്​ നാടുകളിൽ കോവിഡ്​ മരണം കൂടിയതോടെ നാട്ടിലേക്ക്​ തിരികെയെത്താൻ വെമ്പൽ കൂടി. ഇതിനിടയിൽ ഇഷ്​ടക്കാർക്ക്​ വിമാനത്തിൽ ഇടംപിടിച്ചുകൊടുക്കാൻ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്​ഥരും കളിച്ചു.കഷ്​ടതയനുഭവിക്കുന്ന പ്രവാസികളുടെ മുന്നിലൂടെ വിമാനത്തിൽ കയറി അവർ നാടണഞ്ഞു. ഭാഗ്യം കൊണ്ട്​ പട്ടികയിൽ ഇടംപിടിച്ച ചിലർ റാപിഡ്​ ടെസ്​റ്റെന്ന കടമ്പയിൽ വഴുതിവീണ്​ കണ്ണീരോ​െട താമസസ്​ഥലങ്ങളിലേക്ക്​ മടങ്ങി.

ഇതിനിടെ, കപ്പൽ വരുന്നു എന്ന്​ കിംവദന്തികൾ പരന്നെങ്കിലും ഇന്ത്യയിൽനിന്ന്​ 'പുറപ്പെട്ട' കപ്പൽ യു.എ.ഇയിൽ എത്തിയില്ല. ആലിംഗനമോ ആശ്ലേഷങ്ങളോ ഇല്ലാത്ത യാത്രയും യാത്രപറച്ചിലും പ്രവാസ ലോകത്തിന്​ ആദ്യകാഴ്ചയായിരുന്നു.ഇപ്പോഴും എയർ ഇന്ത്യ വിമാനങ്ങൾ സർവിസ്​ നടത്തുന്നത്​ വന്ദേഭാരത്​ മിഷ​െൻറ പേരിലാണ്​.എന്നാൽ, പഴയതുപോലെ ടിക്കറ്റിനായുള്ള കാത്തിരിപ്പോ രജിസ്​ട്രേഷനോ വേണ്ട എന്നുമാത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vande bharat
News Summary - One year to the take off of relief
Next Story