Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവ​ണ്‍ ബി​ല്യ​ണ്‍...

വ​ണ്‍ ബി​ല്യ​ണ്‍ മീ​ല്‍സ്; 50 ല​ക്ഷം ദി​ർ​ഹം സം​ഭാ​വ​ന പ്ര​ഖ്യാ​പി​ച്ച്​ ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍

text_fields
bookmark_border
വ​ണ്‍ ബി​ല്യ​ണ്‍ മീ​ല്‍സ്; 50 ല​ക്ഷം ദി​ർ​ഹം സം​ഭാ​വ​ന പ്ര​ഖ്യാ​പി​ച്ച്​ ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍
cancel

ദു​ബൈ: ലോ​ക​ത്തി​ന്‍റെ വി​ശ​പ്പ​ക​റ്റാ​ൻ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം പ്ര​ഖ്യാ​പി​ച്ച വ​ൺ ബി​ല്യ​ൺ മീ​ൽ​സ്​ പ​ദ്ധ​തി​യി​ലേ​ക്ക്​ ആ​സ്റ്റ​ർ ഡി.​എം. ഹെ​ൽ​ത്ത്​​കെ​യ​ർ സ്ഥാ​പ​ക ചെ​യ​ര്‍മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍ അ​ഞ്ച്​ ദ​ശ​ല​ക്ഷം ദി​ര്‍ഹം (11 കോ​ടി രൂ​പ) സം​ഭാ​വ​ന പ്ര​ഖ്യാ​പി​ച്ചു. അ​ടു​ത്ത അ​ഞ്ച്​ വ​ർ​ഷ​ത്തേ​ക്ക്​ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ദു​ര്‍ബ​ല​രാ​യ ജ​ന​സ​മൂ​ഹ​ങ്ങ​ളി​ലേ​ക്ക്​ സ​ഹാ​യി​ക്കു​ന്ന​തി​നാ​ണ്​ സം​ഭാ​വ​ന പ്ര​ഖ്യാ​പി​ച്ച​ത്.

ആ​ഗോ​ള ത​ല​ത്തി​ല്‍ പ​ട്ടി​ണി അ​ക​റ്റു​ക എ​ന്ന മ​ഹ​ത്താ​യ ല​ക്ഷ്യ​ത്തോ​ടെ ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ന്‍ റാ​ഷി​ദ് ആ​ല്‍ മ​ക്തൂം ന​ട​പ്പാ​ക്കു​ന്ന ഉ​ദ്യ​മ​മാ​ണ് വ​ണ്‍ ബി​ല്യ​ണ്‍ മീ​ൽ​സ്​ പ​ദ്ധ​തി​യെ​ന്ന്​ ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍ പ​റ​ഞ്ഞു. ഈ ​ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​തി​ല്‍ ഏ​റെ അ​ഭി​മാ​നി​ക്കു​ന്നു. ദൈ​വം ന​മു​ക്ക് ന​ല്‍കി​യ മ​ഹ​ത്താ​യ അ​നു​ഗ്ര​ഹ​ങ്ങ​ള്‍ക്ക് പ​ക​ര​മാ​യി സ​മൂ​ഹ​ത്തി​ന് തി​രി​കെ ന​ല്‍കാ​നു​ള്ള ഇ​ത്ത​രം ശ്ര​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ട​ത് ക​ട​മ​യും ഉ​ത്ത​ര​വാ​ദി​ത്ത​വു​മാ​ണെ​ന്ന് വി​ശ്വ​സി​ക്കു​ന്നു. മ​റ്റു​ള്ള​വ​രോ​ട് ദ​യ കാ​ണി​ക്കു​ക​യെ​ന്ന​ത് ശീ​ല​മാ​യി കാ​ണേ​ണ്ട​താ​ണെ​ന്ന സ​ന്ദേ​ശ​മാ​ണ് ഇ​ത് പ​ക​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

വ​ൺ ബി​ല്യ​ൺ മീ​ൽ​സ്​ വ​ഴി സ്വ​രൂ​പി​ക്കു​ന്ന തു​ക ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ർ​ഹ​രാ​യ​വ​രി​ലേ​ക്ക്​ ഭ​ക്ഷ​ണ​മെ​ത്തി​ക്കാ​നാ​ണ്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. ഇ​തി​ന​കം പ​കു​തി​യി​ലേ​റെ തു​ക സ​മാ​ഹ​രി​ച്ച്​ ക​ഴി​ഞ്ഞു. കാ​മ്പ​യി​നി​ന്‍റെ വെ​ബ്സൈ​റ്റാ​യ www.1billionmeals.ae, ടോ​ള്‍ ഫ്രീ ​ന​മ്പ​റാ​യ 800 9999 എ​ന്നി​വ വ​ഴി ആ​ർ​ക്കും സം​ഭാ​വ​ന ന​ൽ​കാം. മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ എ​സ്.​എം.​എ​സ്​ വ​ഴി​യും സം​ഭാ​വ​ന ന​ൽ​കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:donationdirhamsOne Billion MealsDr. Azad Muppan
News Summary - One Billion Meals; Announcing a donation of 50 lakh dirhams, Dr. Azad Muppan
Next Story