സൗന്ദര്യവർധക വസ്തുക്കളുടെ അനധികൃത വിൽപന: ഷാർജയിൽ ഒരാൾ അറസ്റ്റിൽ
text_fieldsഷാർജ: ലൈസൻസില്ലാതെ സൗന്ദര്യവർധക വസ്തുക്കൾ വിൽപന നടത്തുകയും സമൂഹ മാധ്യമങ്ങളിലൂടെ പ്രമോഷൻ നടത്തുകയും ചെയ്ത കേസിൽ ഒരാളെ ഷാർജ പൊലീസ് അറസ്റ്റു ചെയ്തു. അറബ് വംശജനാണ് അറസ്റ്റിലായത്. ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നുള്ള ആവശ്യമായ പെർമിറ്റുകൾ ഇല്ലാതെ ഇയാൾ സൗന്ദര്യവർധക ചികിത്സ നടത്തുന്നതായി ലഭിച്ച റിപോർട്ടിനെ തുടർന്ന് പൊലീസ് പരിശോധന നടത്തുകയായിരുന്നു.
ചികിത്സക്കായി ഇറക്കുമതി ചെയ്ത ഉപകരണങ്ങളാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. കൂടാതെ സേവനങ്ങളെ കുറിച്ച് സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ പരസ്യവും ചെയ്തിരുന്നു. ഒളിക്യാമറയിലൂടെ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് ചികിത്സ ഉപകരണങ്ങൾ സഹിതമാണ് പിടികൂടിയതെന്ന് ഷാർജ പൊലീസിനെ ഉദ്ധരിച്ച് അൽ ഖലീജ് ന്യൂസ് പേപ്പർ റിപോർട്ട് ചെയ്തു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി. എന്നാൽ, വിചാരണക്കിടെ ഇയാൾ കുറ്റം നിഷേധിച്ചു. കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

