Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകളഞ്ഞുകിട്ടിയ...

കളഞ്ഞുകിട്ടിയ ഒന്നേമുക്കാൽ ലക്ഷം സാധനങ്ങൾ ഉടമകൾക്ക്​ തിരിച്ചേൽപിച്ചു​

text_fields
bookmark_border
കളഞ്ഞുകിട്ടിയ ഒന്നേമുക്കാൽ ലക്ഷം സാധനങ്ങൾ ഉടമകൾക്ക്​ തിരിച്ചേൽപിച്ചു​
cancel

ദുബൈ: എമിറേറ്റിന്‍റെ പലയിടങ്ങളിൽ നിന്നായി പൊലീസ്​ കണ്ടെത്തിയ സാധനങ്ങളിൽ 171,490 എണ്ണം യഥാർഥ ഉടമകൾക്ക്​ തിരിച്ചേൽപ്പിച്ചതായി ദുബൈ പൊലീസ് അറിയിച്ചു​. വിവിധ സമയങ്ങളിൽ കണ്ടെത്തിയ 8,68,110 സാധനങ്ങളാണ്​ ലോസ്റ്റ്​ ആൻഡ്​ ഫൗണ്ട്​ ഡിപാർട്ട്​മെന്‍റിനെ പ്രതിനിധീകരിക്കുന്ന ജനറൽ ഡിപാർട്ട്​മെന്‍റ്​ ഓഫ്​ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്​മെന്‍റ്​ കൈകാര്യം ചെയ്തത്​. വിവിധ ഷോപ്പിങ്​ സെന്‍ററുകൾ, സ്മാർട്ട്​ പൊലീസ്​ സ്​റ്റേഷനുകൾ (എസ്​.പി.എസ്​) എന്നിവിടങ്ങളിൽ സ്ഥാപിച്ച അംഗീകൃത ഡ്രോപ്പ്​ ഓഫ്​ പോയിന്‍റുകൾ കൂടാതെ എമിറേറ്റിലുടനീളമുള്ള പൊലീസ്​ സ്​റ്റേഷനുകളിലായി സാധനങ്ങൾ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട്​ കഴിഞ്ഞ വർഷം റിപോർട്ട്​ ചെയ്തത്​ 159,962 കേസുകളാണ്​.

ജനങ്ങളും നിയമം നടപ്പിലാക്കൽ സംവിധാനങ്ങളും തമ്മിലുള്ള ശക്​തമായ സഹകരണത്തിന്‍റെ ഫലമാണ്​ ഈ കണക്കുകൾ പ്രതിഫലിപ്പിക്കുന്നതെന്നും പൊലീസ്​ വ്യക്​തമാക്കി. നഷ്ടപ്പെട്ട സാധനങ്ങൾ കണ്ടെത്തുന്നതിൽ പൊതു ജനങ്ങൾക്ക്​ പ്രധാന പങ്കുണ്ടെന്നും യഥാർഥ ഉടമകൾക്ക്​ സാധനങ്ങൾ വേഗത്തിൽ തിരികെ നൽകുന്നതിനും മൂല്യങ്ങൾ, ഉത്തരവാദിത്തം, സത്യസന്ധത, പോസിറ്റീവായ സഹകരണം എന്നിവ ഉയർത്തിക്കാണിക്കുന്നതിനും സഹകരണ മനോഭാവം സഹായകരമായി.

നഷ്ടപ്പെടുന്ന സാധനങ്ങൾ കണ്ടെത്താനും തിരികെയേൽപ്പിക്കാനും നൂതനമായ സ്മാർട്ട്​ സംവിധാനമാണ്​ ലോസ്റ്റ്​ ആൻഡ്​ ഫൗണ്ട്​ ഡിപാർട്ട്​മെന്‍റ്​ ഉപയോഗിക്കുന്നത്​. കൃത്യതയും ഉടമകളുമായി വേഗത്തിലുള്ള ആശയവിനിമയും ഉറപ്പുവരുത്തുന്നതിനും തിരികെ നൽകൽ നടപടിക്രങ്ങൾ കര്യക്ഷമമായും ലളിതമായും പൂർത്തിയാക്കുന്നതിനുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന സംഘത്തിന്‍റെ പിന്തുണയിലാണ്​ ഈ സംവിധാനങ്ങളുടെ പ്രവർത്തനം.

റിപ്പോർട്ടുകൾ സ്വീകരിക്കുന്നതിനു പുറമേ ഉടമകളുമായി നേരിട്ടുള്ള ആശയവിനിമയം, ഒന്നിലധികം കളക്ഷൻ ഓപ്ഷനുകൾ എന്നിവയുൾപ്പെടെ നിരവധി സേവനങ്ങൾ വകുപ്പ് വാഗദാനം ചെയ്യുന്നുണ്ട്​​. ഇത്തരം ശ്രമങ്ങൾ ഉയർന്ന ഉപഭോക്തൃ സംതൃപ്തി നൽകുകയും പൊലീസ് സേവനങ്ങളിലുള്ള പൊതുജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുകയും ചെയ്യും. എമിറേറ്റിലെ ജീവിത ഗുണനിലവാരവും സുരക്ഷയും വർധിപ്പിക്കുന്നതിലുള്ള സജീവമായ പൊലീസ്​ സേവനങ്ങളിലുള്ള പ്രതിബദ്ധതയാണ്​ ഇത്​ വ്യക്​തമാക്കുന്നതെന്ന്​ ദുബൈ പൊലീസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai policeOwnersreturned
News Summary - One and a quarter lakh stolen items returned to their owners
Next Story