ജോലിക്കിടെ വലതുകൈ നഷ്ടപ്പെട്ടയാൾക്ക് ഒന്നരലക്ഷം ദിര്‍ഹം നഷ്ടപരിഹാരം
text_fieldsഅബൂദബി: ജോലിക്കിടെ മെഷീനില്‍ കുടുങ്ങി വലതുകൈ നഷ്ടപ്പെട്ട തൊഴിലാളിക്ക് ഒന്നരലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്കാന് തൊഴിലുടമയോട് ഉത്തരവിട്ട് അബൂദബി അപ്പീല്‍ കോടതി.
ജോലിക്കിടെ മാംസം അരയ്ക്കുന്ന മെഷീനില്‍ കുടുങ്ങിയാണ് ഗുരുതരമായി പരിക്കേറ്റത്. കമ്പനി ആവശ്യമായ സുരക്ഷ സംവിധാനങ്ങള്‍ നല്‍കിയില്ലെന്നും അനാസ്ഥ കാട്ടിയതായും തൊഴിലാളി കോടതിയെ ബോധിപ്പിച്ചു. അതിനാല്‍ രണ്ടുലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു പരാതി. കമ്പനി കുറ്റം ചെയ്തെന്നു കണ്ടെത്തിയ അബൂദബി ക്രിമിനല്‍ കോടതി പതിനായിരം ദിര്‍ഹം പിഴ അടയ്ക്കാനും പതിനായിരം രൂപ തൊഴിലാളിക്കു നല്‍കാനും ഉത്തരവിട്ടിരുന്നു. അപകടത്തെ തുടര്‍ന്ന് ഒരു കൈ നഷ്ടമായതോടെ ജോലി ചെയ്യാന്‍ കഴിയില്ലെന്നും നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് അപ്പീല്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഒന്നരലക്ഷം ദിര്‍ഹം നല്കാന് വിധിച്ചത്.
ജോലിക്കിടെ വലതുകൈ നഷ്ടപ്പെട്ടയാൾക്ക് ഒന്നരലക്ഷം ദിര്‍ഹം നഷ്ടപരിഹാരം
അബൂദബി: ജോലിക്കിടെ മെഷീനില്‍ കുടുങ്ങി വലതുകൈ നഷ്ടപ്പെട്ട തൊഴിലാളിക്ക് ഒന്നരലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്കാന് തൊഴിലുടമയോട് ഉത്തരവിട്ട് അബൂദബി അപ്പീല്‍ കോടതി.