Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightന​ല്ലോ​ണം...

ന​ല്ലോ​ണം വാ​ങ്ങി​ച്ചോ​ണം; സ​ഫീ​ർ മാ​ർ​ക്ക​റ്റി​ൽ ഓ​ണ​വ​ട്ടം

text_fields
bookmark_border
Onavattam at Saphir Market
cancel

ദു​ബൈ: കാ​ത്തു​കാ​ത്തി​രു​ന്ന്​ ഓ​ണ​മി​ങ്ങെ​ത്തി​യ​പ്പോ​ൾ ഓ​ഫ​റു​ക​ളു​ടെ ഓ​ണ​സ​ദ്യ​യൊ​രു​ക്കി സ​ഫീ​ർ മാ​ർ​ക്ക​റ്റ്. പ​ഴ​വും പ​ച്ച​ക്ക​റി​യും പാ​യ​സ​ക്കൂ​ട്ടു​മ​ട​ക്കം സ​ദ്യ​വ​ട്ട​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ സ​ക​ല സാ​ധ​ന​ങ്ങ​ളും സാ​ധാ​ര​ണ​ക്കാ​ർ​ക്ക്​ താ​ങ്ങാ​നാ​വു​ന്ന നി​ര​ക്കി​ൽ സ​ഫീ​റി​ലെ​ത്തി​യി​ട്ടു​ണ്ട്. മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ കൂ​ടു​ത​ൽ ഓ​ഫ​റു​ക​ളു​മാ​യാ​ണ്​ സ​ഫീ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ഇ​ത്ത​വ​ണ​ത്തെ വ​ര​വ്.

കേ​ര​ള​ത്തി​ൽ​നി​ന്നും ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​മെ​ത്തി​ച്ച പ​ച്ച​ക്ക​റി​ക​ളും വി​ൽ​പ​ന​ക്കു​ണ്ട്. ഓ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ സ​ഫീ​ർ മാ​ർ​ക്ക​റ്റി​നു​ള്ളി​ൽ പ്ര​ത്യേ​കം തീ​ർ​ത്ത ചു​ണ്ട​ൻ വ​ള്ള​ത്തി​ലാ​ണ്​ പ​ഴം, പ​ച്ച​ക്ക​റി​ക​ൾ അ​ണി​നി​ര​ത്തി​യി​രി​ക്കു​ന്ന​ത്. വാ​ഴ​യി​ല പ​ച്ച​ടി, കി​ച്ച​ടി, പാ​ൽ​പാ​യ​സം വ​രെ സ​ദ്യ​ക്കാ​വ​ശ്യ​മാ​യ വ​സ്തു​ക്ക​ൾ ​ഇ​വി​ടെ കാ​ണാം. വാ​ഴ​യി​ല​ക്ക്​ 60 ഫി​ൽ​സാ​ണ്​ നി​ര​ക്ക്. 4.95 ദി​ർ​ഹം ന​ൽ​കി​യാ​ൽ പ​ച്ച​ക്ക​റി​ക്കി​റ്റ്​ ല​ഭി​ക്കും. സാ​മ്പാ​റി​നാ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി​ക​ൾ ഇ​തി​ലു​ണ്ടാ​വും. വെ​ള്ള​രി, മ​ത്ത​ങ്ങ, ചേ​ന, ത​ക്കാ​ളി, കാ​ര​റ്റ്, ബീ​റ്റ്റൂ​ട്ട്​ തു​ട​ങ്ങി​യ​വ​യെ​ല്ലാം ഫ്ര​ഷാ​യി മി​ത​മാ​യ നി​ര​ക്കി​ൽ ല​ഭി​ക്കും.

ഇ​തി​ന്​ പു​റ​മെ പാ​യ​സ​ക്കൂ​ടു​ക​ളും ഇ​വി​ടെ കാ​ണാം. ഓ​ണം ആ​ഘോ​ഷി​ക്കാ​നാ​വ​ശ്യ​മാ​യ പ​ര​മ്പ​രാ​ഗ​ത ഉ​ൽ​പ​ന്ന​ങ്ങ​ളും സ​ഫീ​റി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്​ പു​റ​മെ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ​ക്കും ഇ​ല​ക്​​ട്രോ​ണി​ക്സ്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും വ​സ്ത്ര​ങ്ങ​ൾ​ക്കു​മെ​ല്ലാം വ​മ്പ​ൻ ഓ​ഫ​റാ​ണ്​ സ​ഫീ​ർ മാ​ർ​ക്ക​റ്റ്​ ന​ൽ​കു​ന്ന​ത്. സ​ഫീ​റി​ന്‍റെ അ​ൽ ന​ഹ്​​ദ, റോ​ള, കി​ങ്​ ഫൈ​സ​ൽ, ഖോ​ർ​ഫു​ഖാ​ൻ, മു​സ​ഫ, ഖ​ലീ​ഫ, അ​ജ്​​മാ​ൻ, ക​ബീ​സി, ഫു​ജൈ​റ, ന​ഖീ​ൽ, ദൈ​ദ്, ദേ​ര തു​ട​ങ്ങി​യ ഔ​ട്ട്​​ലെ​റ്റു​ക​ളി​ലെ​ല്ലാം ഓ​ണം ഉ​ൽ​പ​ന്ന​ങ്ങ​ൾ ത​യാ​റാ​ണ്. ഇ​തി​ന്​ പു​റ​മെ, സെ​പ്​​റ്റം​ബ​ർ 17, 18 തീ​യ​തി​ക​ളി​ൽ 'ഗ​ൾ​ഫ്​ മാ​ധ്യ​മ'​വു​മാ​യി ചേ​ർ​ന്ന്​ ഇ​വി​ടെ 'ഓ​ണോ​ത്സ​വ'​വും ഒ​രു​ക്കു​ന്നു​ണ്ട്. വ​ടം​വ​ലി, പൂ​ക്ക​ളം, പാ​ച​ക​മ​ത്സ​രം, ദ​മ്പ​തി​മ​ത്സ​രം, പാ​യ​സ​മ​ത്സ​രം, ചി​ത്ര​ര​ച​ന തു​ട​ങ്ങി​യ​വ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam 2022
News Summary - Onavattam at Saphir Market
Next Story