കുത്തിയോട്ടപ്പാട്ട് പാടി കഞ്ഞിസദ്യ വിളമ്പി ഒാണാട്ടുകര ഉത്സവം
text_fieldsഅബൂദബി: ആലപ്പുഴ ഓണാട്ടുകരക്കാരുടെ ഉത്സവമായ ചെട്ടിക്കുളങ്ങര ഭരണിവേല അബൂദബി യിൽ കെേങ്കമമായി ആഘോഷിച്ചു. യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽനിന്ന് നിരവധി പേരാണ ് വേലക്കെത്തിയത്. ചെട്ടിക്കുളങ്ങര കുത്തിയോട്ടപ്പാട്ടും ചുവടും ആകർഷണീയമായി. അബൂ ദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻററിലാണ് (െഎ.എസ്.സി) വേല നടന്നത്.
വെള്ളിയാഴ്ച രാവിലെ ആറിന് ഗണപതി പൂജയോടെയാണ് വേല ആരംഭിച്ചത്. ഏഴ് മുതൽ സംഗീതാർച്ചനയും എട്ട് മുതൽ സർവൈശ്വര്യ പൂജയും നടന്നു. ഓരോ പാട്ടിനും വ്യത്യസ്ത താളവും ചുവടുകളുമുള്ള കുത്തിയോട്ടത്തിൽ പ്രായഭേദമന്യേ പുരുഷന്മാർ ചുവടുകൾ െവച്ചു. ഉച്ചക്ക് മൂന്ന് മുതൽ പ്രിയ മനോജും സംഘവും നൃത്താർച്ചനയും അവതരിപ്പിച്ചു.
ചെട്ടിക്കുളങ്ങര ഉൾപ്പെടുന്ന ഓണാട്ടുകരയുടെ കലാ സാംസ്കാരിക പൈതൃകം ഘോഷിക്കുന്നതായിരുന്നു കുത്തിയോട്ടപ്പാട്ടും ചുവടുകളും. ഓണാട്ടുകരയുടെ സവിശേഷ വിഭവമായ ‘കുതിരമൂട്ടിൽ കഞ്ഞി’യും സന്ദർശകർക്കായി വിളമ്പിയിരുന്നു. ചെട്ടികുളങ്ങര അമ്മ പ്രവാസി സേവസമിതിയാണ് ആഘോഷം സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
