ഓണപ്പൂരം’ സെപ്റ്റംബർ 14ന് ഷാർജ എക്സ്പോ സെന്ററിൽ
text_fieldsദുബൈ: ഇന്റർനാഷണൽ പ്രൊമോട്ടേഴ്സ് അസോസിയേഷൻ (ഐ.പി.എ) സംഘടിപ്പിക്കുന്ന ഐ.പി.എ ഓണപ്പൂരം 2025 സെപ്റ്റംബർ 14ന് ഞായറാഴ്ച ഷാർജ എക്സ്പോ സെന്ററിൽ അരങ്ങേറും. നടൻ ജയറാം മുഖ്യാതിഥിയായി പങ്കെടുത്ത് ഉദ്ഘാടനം ചെയ്യുമെന്നും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ചെയർമാൻ ഡോ. സി.ജെ റോയ് അടക്കമുള്ള വ്യക്തികളും പരിപാടിയിൽ പങ്കെടുക്കുമെന്നും ദുബൈയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംഘാടകർ അറിയിച്ചു.
ഉച്ച 3ന് ആരംഭിക്കുന്ന സാംസ്കാരിക പരിപാടികളോടെയാണ് ഓണപ്പൂരത്തിന്റെ പ്രധാന ആഘോഷങ്ങൾക്ക് തുടക്കമാവുക. നടൻ ജയറാമിന്റെ വാദ്യമേളത്തോടെയാകും ആഘോഷ പരിപാടികൾ ആരംഭിക്കുക. ഡാൻസർ റംസാന്റെ നേതൃത്വത്തിലുള്ള നൃത്ത പരിപാടികൾ, നരേഷ് അയ്യർ നേതൃത്വം നൽകുന്ന മ്യൂസിക് ബാൻഡിന്റെ സംഗീത വിരുന്ന്, വൈറൽ ഗായകൻ ഹനാൻ ഷായുടെ ഗാനമേള എന്നിവയും അരങ്ങേറും. ആർ.ജെ മിഥുൻ രമേശ്, ബ്ലോഗർ ലക്ഷ്മി മിഥുൻ എന്നിവരും കലാപരിപാടികളിൽ പങ്കെടുക്കും.
ഐ.പി.എ ഫൗണ്ടർ ഫൈസൽ(മലബാർ ഗോൾഡ്), ചെയർമാൻ റിയാസ് കിൽട്ടൻ, വൈസ് ചെയർമാൻ അയൂബ് കല്ലട, ജനറൽ കൺവീനർ യൂനസ് തണൽ, പ്രോഗ്രാം കൺവീനർ ബിബി ജോൺ, ഷാനവാസ് അബൂബക്കർ, ജമാദ് ഉസ്മാൻ, ഫിറോസ് അബ്ദുല്ല, ഫൈസൽ ഇബ്രാഹിം, ബൈജു, അൻവർ മാനംകണ്ടത്ത് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. പ്ലാറ്റിനം ലിസ്റ്റ് വഴി വ്യത്യസ്ത നിരക്കുകളിലുള്ള ടിക്കറ്റുകൾ ലഭ്യമാണെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

