ഓണമാമാങ്കം മത്സരങ്ങള്‍ക്ക് ആവേശത്തുടക്കം
text_fieldsദുബൈ: യു.എ.ഇയിലെ ഓണാഘോഷങ്ങളിലെ മെഗാ ഇവന്റായ ഓണ മാമാങ്കത്തിന്റെ ഭാഗമായി ഒരുക്കുന്ന ഓണ മത്സരങ്ങള്‍ക്ക് ആവേശത്തുടക്കം. വെള്ളിയാഴ്ച ദുബൈയിലെ ലുലു അല്‍ ബര്ഷയാണ് ആദ്യ ദിനം മത്സരങ്ങള്‍ക്ക് വേദിയായത്.
കിഡ്സ് പെയിന്റിങ്, പായസ പാചക മത്സരങ്ങളാണ് ആദ്യ ദിനം സംഘടിപ്പിക്കപ്പെട്ടത്. വലിയ ജന പങ്കാളിത്തമാണ് മത്സര വേദിയിലുണ്ടായത്. പെയിന്റിങ് മത്സരത്തില്‍ നിരവധി കുട്ടികൾ പങ്കെടുക്കാനെത്തി. ശനിയാഴ്ച ഉച്ചക്കുശേഷം മൂന്നു മണിയോടെ ഷാര്‍ജയിലെ ലുലു മുവൈലയില്‍ വടം വലി, തിരുവാതിരക്കളി, മിസ്റ്റര്‍ മലയാളി, മലയാളി മങ്ക, സിനിമാറ്റിക് ഡാന്‍സ്, പായസ പാചകം എന്നീ ആകര്‍ഷകമായ മത്സരങ്ങള്‍ അരങ്ങേറും.
ഞായറാഴ്ച ഉച്ചക്ക് ഒന്നോടെ ദുബൈയിലെ സിലിക്കോണ്‍ സെന്‍ട്രല്‍ മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റാണ് മത്സരങ്ങള്‍ക്ക് വേദിയാവുക. പൂക്കള മത്സരം, ഫാന്‍സി ഡ്രസ്, കിഡ്സ് പെയിന്റിങ്, പായസ പാചകം എന്നീ മത്സരങ്ങള്‍ ഇവിടെ സംഘടിപ്പിക്കപ്പെടും. എമിറേറ്റ്സ് മലയാളി നഴ്സസ് ഫാമിലി ഒരുക്കുന്ന ഓണ ഘോഷയാത്രയും ഞായറാഴ്ച സംഘടിപ്പിക്കും. കിഡ്സ് പെയിന്റിങ് രണ്ട് വേദികളിലും പായസ പാചക മത്സരം മൂന്ന് വേദികളിലുമായാണ് സംഘടിപ്പിക്കപ്പെടുന്നത്.
ഒരേ ഇനത്തിന് തന്നെ വിവിധ വേദികളിലെ മത്സരങ്ങള്‍ക്ക് മത്സരാര്‍ഥികള്‍ക്ക് പങ്കെടുക്കാം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം. ഓണ മത്സരങ്ങളിലെ വിജയികളെ കാത്തിരിക്കുന്നത് അത്യാകര്‍ഷകങ്ങളായ സമ്മാനങ്ങളാണ്. സെപ്റ്റംബര്‍ 15ന് ഷാര്‍ജ എക്സ്പോ സെന്റര്‍ വേദിയാകുന്ന ഓണ മാമാങ്കം മെഗാ ഇവന്റിലേക്കുള്ള പ്രവേശന ടിക്കറ്റ് വിൽപന പുരോഗമിക്കുകയാണ്. https://sharjah.platinumlist.net/ എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

