പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഓണാഘോഷം
text_fieldsപെരുമ്പാവൂർ പ്രവാസി അസോസിയേഷൻ അജ്മാൻ ജെർഫ് 2 ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച ഓണാഘോഷം
അജ്മാൻ: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഓണാഘോഷം അജ്മാൻ ജെർഫ് 2 വിലുള്ള ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ചു. രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചു മണിവരെയായിരുന്നു ഓണാഘോഷ പരിപാടി. സീക്ക് ടീമിന്റെ ശിങ്കാരിമേളവും നിസാം കാലിക്കറ്റ്, നിസാർ വയനാട്, റോണി അബൂദബി, ഷറഫിയ കുട്ടിക്കുപ്പായം, ആയിഷ അലൈൻ തുടങ്ങിയവരുടെ കലാപരിപാടിയും പി ബാൻഡ് ടീമിന്റെ സംഗീത പരിപാടിയും തിരുവാതിരക്കളിയും മറ്റു പല കലാപരിപാടികളും അരങ്ങേറി.
വിപുലമായ ഓണസദ്യയും ഒരുക്കിയിരുന്നു. പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നസീർ പെരുമ്പാവൂർ അധ്യക്ഷതവഹിച്ചു. മിഥുൻ രമേഷ് ഉദ്ഘാടനം നിർവഹിച്ചു. സോഫിയ മുഹമ്മദ് സ്വാഗതവും സന്തോഷ് സി.പി, നടി അതുല്യ, സിറാജ് പൊന്നാനി, നഹജ ഇർഷാദും ആശംസവും പത്രോസ് നന്ദിയും പറഞ്ഞു.

