Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമാര്‍ത്തോമാ യുവജനസഖ്യം...

മാര്‍ത്തോമാ യുവജനസഖ്യം ഓണാഘോഷം

text_fields
bookmark_border
മാര്‍ത്തോമാ യുവജനസഖ്യം ഓണാഘോഷം
cancel
camera_alt

അ​ബൂ​ദ​ബി മാ​ര്‍ത്തോ​മാ യു​വ​ജ​ന​സ​ഖ്യം സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം

അബൂദബി: മാര്‍ത്തോമാ യുവജനസഖ്യം ഓണാഘോഷം സംഘടിപ്പിച്ചു. ഓണവസന്തം-2022 എന്നപേരില്‍ മുസഫ കമ്യൂണിറ്റി സെന്‍ററിലാണ് വിപുലമായ ഓണാഘോഷ പരിപാടികളും സദ്യയും ഒരുക്കിയത്. ദേവാലയ അങ്കണത്തില്‍ കേരളത്തിലെ നാട്ടിന്‍ പുറത്തെ അനുസ്മരിപ്പിക്കുന്ന ഓണച്ചന്തയും അംഗങ്ങള്‍ക്കായി വടംവലി മത്സരവും സംഘടിപ്പിച്ചു. സമ്മേളനത്തില്‍ ഇടവക സഹവികാരി അജിത്ത് ഈപ്പന്‍ അധ്യക്ഷത വഹിച്ചു. ഇടവക വികാരി ജിജു ജോസഫ് ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സഖ്യം ഗായകസംഘം ഓണപ്പാട്ടുകള്‍ പാടി. തിരുവാതിര, നാടന്‍ പാട്ടുകള്‍, കുട്ടികള്‍ അവതരിപ്പിച്ച നൃത്തപരിപാടികള്‍ എന്നിവ ശ്ര ദ്ധേയമായി. യുവജനസഖ്യം സെക്രട്ടറി സാംസണ്‍ മത്തായി, പ്രോഗ്രാം കണ്‍വീനര്‍ പ്രവീണ്‍ പാപ്പച്ചന്‍, ഡെന്നി ജോര്‍ജ്, തോമസ് എന്‍. എബ്രഹാം, സഖ്യം വൈസ് പ്രസിഡന്‍റ് ജിനു രാജന്‍, വനിത സെക്രട്ടറി അനിത ടിനോ, ട്രഷറര്‍ ജേക്കബ് വര്‍ഗീസ്, കമ്മിറ്റി അംഗങ്ങള്‍ നേതൃത്വം നല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam 2022
News Summary - Onam was celebrated
Next Story