ഓണവിപണി സജീവം; സദ്യക്ക് ജൈവപച്ചക്കറികളും
text_fieldsലുലുവിലെ ഓണ പച്ചക്കറി വിപണി
അബൂദബി: ഓണാഘോഷത്തെ വരവേൽക്കാൻ ഒരുങ്ങിയ പ്രവാസലോകത്ത് ഓണവിപണി സജീവമായിത്തുടങ്ങി. സൂപ്പർമാർക്കറ്റുകളിലും ഹൈപ്പർമാർക്കറ്റുകളിലും ഓണ വിഭവങ്ങളും മറ്റും വലിയ രീതിയിൽ എത്തിക്കഴിഞ്ഞു. മെഗാ ഓണാഘോഷങ്ങളുടെ രജിസ്ട്രേഷനും സദ്യ പ്രീബുക്കിങ്ങും ഉൾപ്പെടെ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. ഓണവിപണി ഉണർന്ന് തുടങ്ങിയതോടെ, സദ്യവട്ടങ്ങളുടെ ചർച്ചകളും സജീവമാണ്. ഓണസദ്യ കേമമാക്കാൻ ജൈവപച്ചക്കറികളാണ് യു.എ.ഇ വിപണികളിൽ കൂടുതലും സജീവമാകുന്നത്. ഹെൽത്തി റെസിപ്പികൾക്കും പ്രൊഡക്ടുകൾക്കുമാണ് വിപണിയിൽ മുൻതൂക്കം. റെഡി ടു ഈറ്റ് പ്രൊഡക്ടുകളേക്കാൾ ഫ്രഷ് പച്ചക്കറി, പഴം ഉൽപന്നങ്ങൾക്കാണ് വിപണിയിൽ ആവശ്യക്കാർ ഏറെയുള്ളത്.
ഓണസദ്യകേമമാക്കാൻ ഇത്തവണ 2500 ടൺ പഴം, പച്ചക്കറി ഉൽപന്നങ്ങളാണ് ജി.സി.സിയിൽ ലുലു ലഭ്യമാക്കുകയെന്ന് ലുലു ഗ്ലോബൽ ഓപറേഷൻ ഡയറക്ടർ സലീം എം.എ വ്യക്തമാക്കി. ഇന്ത്യയിൽനിന്ന് അടക്കമുള്ള ഏറ്റവും മികച്ച പഴം, പച്ചക്കറി ഉൽപന്നങ്ങളാണ് ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഉപഭോക്താകൾക്ക് ഉറപ്പാക്കുന്നത്. ജൈവ കാർഷിക രീതിക്ക് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി കൂടിയാണ് ഇത്. കേരളത്തിന്റെ തനത് ഉൽപന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരവും ലഭ്യമാക്കിയിട്ടുണ്ട്.
ലുലു പായസമേളയിലും ഹെൽത്തി ചോയ്സുകളാണ് പ്രധാന ആകർഷണം. 30 തരം പായസങ്ങളിൽ 10ലധികം പായസങ്ങളും ഹെൽത്തി ചോയ്സിലുള്ളതാണ്. മില്ലറ്റ് പായസം, ഓട്ട്സ് പായസം, അവൽ പായസം, റാഗി ചെറുപയർ പായസം, ഇളനീർ പായസം, നവരത്ന പായസം, ചക്ക പായസം തുടങ്ങിയ ഹെൽത്തി പായസരുചികളാണ് ഒരുക്കിയിട്ടുള്ളത്. 25 തരം വിഭവങ്ങളുള്ള ലുലു ഓണസദ്യ പ്രീബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. ഓൺലൈനിലൂടെയും ലുലു സ്റ്റോറുകളിൽ നേരിട്ടെത്തിയും ബുക്ക് ചെയ്യാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

