'ഓണം പൊന്നോണം' ലോഗോ പ്രകാശനം
text_fieldsപെരുമ്പാവൂർ പ്രവാസി അസോസിയേഷൻ സംഘടിപ്പിക്കുന്ന ‘ഓണം പൊന്നോണം’ പരിപാടിയുടെ ബ്രോഷർ പ്രകാശനം സിനിമ നിർമാതാവ് ആൻറണി പെരുമ്പാവൂർ നിർവഹിക്കുന്നു
ദുബൈ: യു.എ.ഇ പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ സെപ്റ്റംബർ 18ന് അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിൽ നടത്തുന്ന ഓണം പരിപാടിയായ 'ഓണം പൊന്നോണം' ബ്രോഷർ പ്രകാശനം സിനിമ നിർമാതാവ് ആൻറണി പെരുമ്പാവൂർ നിർവഹിച്ചു.
പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നസീർ പെരുമ്പാവൂർ, സെക്രട്ടറി സന്തോഷ്, വൈസ് പ്രസിഡന്റ് സജോ ജോസഫ്, ട്രഷറർ സഹൽ കോമു, കൺവീനർ ദീദി ലിന്റോ, കോഓഡിനേറ്റർ നജ്മുദ്ദീൻ എന്നിവർ പങ്കെടുത്തു. രാവിലെ ഒമ്പതുമുതൽ രാത്രി എട്ടുവരെ നടക്കുന്ന പരിപാടിയിൽ ഓണക്കളികൾ, ഓണസദ്യ, മാവേലി എഴുന്നുള്ളത്ത്, ഗാനമേള, മിമിക്സ് എന്നിവ ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് 055-6179238, 050-6730059 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

