ഓണവിപണി സജീവം; പായസ മേളയും പഴയിടത്തിന്റെ സദ്യയുമായി ലുലു
text_fieldsലുലുവിൽ ഒരുക്കിയ ഓണച്ചന്ത
അബൂദബി: തിരുവോണത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ യു.എ.ഇയിൽ ഓണവിപണി സജീവം. നബിദിനവും വാരാന്ത്യ അവധിയും ഒരുമിച്ച് വരുന്നതിനാൽ ഇത്തവണ തിരുവോണം പൊതു അവധി ദിനത്തിലാണ്.
വെള്ളിയാഴ്ച നബിദിനം, ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി ചേരുമ്പോൾ മൂന്നു ദിവസത്തെ അവധിയാണ് ലഭിക്കുന്നത്. ഇതോടെ ഓണാഘോഷം കേമമാക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസി സമൂഹം. ഓണക്കോടി എടുക്കുന്നതിന്റെയും സദ്യവട്ടങ്ങൾ ഒരുക്കുന്നതിന്റെയും തയാറെടുപ്പിലാണ് പ്രവാസികൾ.
പതിവുപോലെ ഓണാഘോഷം വിപുലമാക്കാൻ വൈവിധ്യമാർന്ന ഉൽപന്നങ്ങളാണ് ലുലു ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള തനത് പഴം-പച്ചക്കറി ഉൽപന്നങ്ങൾ, ശർക്കര ഉപ്പേരി തുടങ്ങി നാടൻ ഓണ പലഹാരങ്ങളുടെ വിപുലമായ ശ്രേണിയും ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള 2500 ടൺ പഴം-പച്ചക്കറി ഉൽപന്നങ്ങളാണ് ഇത്തവണ ജി.സി.സിയിലെ ഓണവിപണിയിൽ ലുലു എത്തിക്കുന്നതെന്ന് ലുലു ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ് ഡയറക്ടർ സുൾഫിക്കർ കടവത്ത് പറഞ്ഞു. കേരളത്തിലെ തനത് ഉൽപന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരവും ലഭ്യമാക്കിയിട്ടുണ്ട്.
പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഇത്തവണ ലുലു ഓണസദ്യ ഒരുക്കുന്നത്. 25 തരം വിഭവങ്ങളുടെ ഓണസദ്യയുടെ പ്രീ ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു. 30 തരം പായസങ്ങളുള്ള പായസ മേളയാണ് മറ്റൊരു പ്രധാന ആകർഷണം.
നവരത്ന പായസം, ഇളനീർ പായസം, ചക്ക പായസം, മില്ലറ്റ് പായസം തുടങ്ങിയ ഹെൽത്തി ചോയ്സുകളും ഇത്തവണ പായസ മേളയിലുണ്ട്. ഓൺലൈനിലൂടെയും ലുലു സ്റ്റോറുകളിൽ നേരിട്ട് എത്തിയും ഓർഡറുകൾ ബുക്ക് ചെയ്യാനാകും. വൈവിധ്യമാർന്ന ഓണപ്പൂക്കളും ലുലു സ്റ്റോറുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. ‘ഓണം ഇവിടെയാണ്’ എന്ന പേരിലാണ് ഇത്തവണ ലുലുവിലെ ഓണം കാമ്പയിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

