Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2017 8:56 AM GMT Updated On
date_range 12 Oct 2017 8:58 AM GMTഷാർജ ഇന്ത്യൻ അസോസിയേഷൻ ഒാണാഘോഷം നാളെ
text_fieldsbookmark_border
ദുബൈ: ഷാർജ ഇന്ത്യൻ അസോസിയേഷെൻറ ഒാണാഘോഷം നാളെ ഷാർജ എക്സ്പോ സെൻററിൽ നടക്കും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പരിപാടിയിൽ എ.സമ്പത്ത് എം.പി., കെ.മുരളീധരൻ എം.എൽ.എ, യു.എ.ഇയിലെ ഇന്ത്യൻ അംബാസിഡർ നവദീപ് സിംഗ് സുരി, യൂ.എ.ഇയിലെ ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ, ചലച്ചിത്ര സംവിധായകൻ കെ.മധു തുടങ്ങിയവർ പെങ്കടുക്കും. ആഘോഷത്തിന് മുമ്പ് വർണാഭമായ ഒാണം ഘോഷയാത്രയും ഒരുക്കിയിട്ടുണ്ട്. താലപ്പൊലി, തെയ്യം, തിറ, മോഹിനിയാട്ടം, നെയ്യാണ്ടിമേളം,കൊമ്പ്, കുഴൽ, ചേങ്ങില, മദ്ദളം, ഒാടക്കുഴൽ, ചെണ്ട തുടങ്ങി വിവിധ കലാരൂപങ്ങളും വാദ്യമേളങ്ങളും ഘോഷയാത്രയിൽ അണിനിരക്കും. ഘോഷയാത്ര വേദിയിൽ എത്തുന്നതോടെ പൊതുസമ്മേളനത്തിന് തുടക്കമാവും. ഇതിന് ശേഷം സ്റ്റേജിൽ മോഹിനിയാട്ടം, തിരുവാതിര കളികൾ സ്റ്റേജിൽ നടക്കും. 11 മുതൽ ഒാണസദ്യക്ക് തുടക്കമാവും. ഇക്കുറി 15000 പേർക്ക് സദ്യ വിളമ്പി റിക്കാർഡ് ഇടാനാണ് ഉദ്ദേശിക്കുന്നത്. ഇതിനുള്ള തയാറെടുപ്പുകൾ ലിംക ബുക്ക് ഒാഫ് വേൾഡ് റിക്കാർഡുമായി ചേർന്ന് പൂർത്തിയാക്കിയിട്ടുണ്ട്. െക.എസ്. പ്രസാദിെൻറ നേതൃത്വത്തിലുള്ള സംഘത്തിെൻറ കലാപ്രകടനങ്ങളും ആഘോഷത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. പത്രസമ്മേളനത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് അഡ്വ. വൈ.എ. റഹീം, സംവിധായകൻ കെ.മധു, ബിജു സോമൻ, നാരായണൻ നായർ, ശ്രീകുമാർ, മാത്യു ജോൺ എന്നിവരും പെങ്കടുത്തു.
Next Story