തെരുവുകള്‍ക്ക് വര്‍ണത്തിളക്കം: ഈദും ഓണവും: സൗഹൃദപ്പെരുമയുടെ ഊഷ്മളതയിലേക്ക് മലയാളി സമൂഹം
text_fieldsറാസല്‍ഖൈമ: ബലിപെരുന്നാളും ഓണവും ഒരുമിച്ച് വിരുന്നത്തെിയതിെൻറ ആഹ്ളാദാരവങ്ങള്‍ പങ്കിടുകയാണ് യു.എ.ഇയിലെ മലയാളി സമൂഹം. തിരുവോണവും പെരുന്നാളും യാത്രയായാലും പ്രവാസികളുടെ ആഘോഷം ഇനി മാസങ്ങള്‍ നീളും. ഇരു ആഘോഷങ്ങളുടെയും പ്രസക്തി വിളിച്ചറിയിക്കുന്ന ആശംസാ സന്ദേശങ്ങളാണ് മലയാളികള്‍ പരസ്പരം കൈമാറുന്നത്. സൗഹൃദ ബന്ധങ്ങളുടെ ഊഷ്മളത വര്‍ധിപ്പിക്കുന്ന രീതിയിലാണ് മലയാളി കൂട്ടായ്മകളുടെ മുന്‍കൈയില്‍ ഇത്തവണ ഈദ്-, ഓണം ആഘോഷങ്ങള്‍ നടക്കുക.
വ്യാഴാഴ്ച സന്ധ്യാ നമസ്കാരം കഴിഞ്ഞതോടെ മസ്ജിദുകളില്‍ ഇമാമുമാര്‍ ഉരുവിട്ട തക്ബീര്‍ ധ്വനികള്‍ ഏറ്റു ചൊല്ലിയ വിശ്വാസികള്‍ തുടര്‍ന്നുള്ള നാല് ദിനങ്ങളിലും ഹൃത്തടങ്ങളെ തക്ബീര്‍ കീര്‍ത്തനങ്ങളാല്‍ പ്രശോഭിതമാക്കും. ചെറിയ പൂക്കളവുമായി അത്തത്തെ വരവേറ്റ മലയാളികള്‍ തിരുവോണം അടുത്തതോടെ പൂക്കളങ്ങളുടെ മട്ടും ഭാവവും മാറ്റാനുള്ള തയാറെടുപ്പിലാണ്. മുല്ലപ്പൂവ്, ചെമ്പരത്തി, പിച്ചി, കൃഷ്ണകിരീടം, തൊട്ടാവാടിയുടെ പൂവ്, റോസ്,ജമന്തി, തുമ്പ തുടങ്ങിയവയാണ് ഓണ പൂക്കളത്തില്‍ പ്രധാനം. പൂക്കള്‍ പലതും കുറയുമെങ്കിലും മരുഭൂമിയില്‍ താമസ സ്ഥലങ്ങളിലും വിവിധ സ്ഥാപനങ്ങളിലും ഒരുക്കുന്ന തിരുവോണ പൂക്കളങ്ങള്‍ ആരെയും കൊതിപ്പിക്കുന്നതാകും. ഓണ കോടികളും സദ്യക്കായുള്ള വിഭവങ്ങളും ഒരുക്കൂട്ടുന്നതിനുമുള്ള തിക്കു തിരക്കിലുമാണ് മലയാളി സമൂഹം.
അതേസമയം, ആഘോഷ ദിനങ്ങള്‍ ദുരന്തങ്ങളിലേക്ക് പതിക്കാതിരിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് റാക് പൊലീസ് മേധാവി അലി അബ്ദുല്ല ബിന്‍ അല്വാന് അല്‍ നുഐമി നിര്‍ദേശിച്ചു. സുസജ്ജ സംവിധാനങ്ങളോടെ 75ഓളം പ്രത്യേക പൊലീസ് പട്രോള്‍ വിഭാഗത്തെ റാസല്‍ഖൈമയില്‍ വിന്യസിച്ചിട്ടുണ്ട്. ഗതാഗത നിയമങ്ങള്‍ പാലിക്കാനും വാഹനങ്ങളുടെ വേഗം കുറക്കാനും എല്ലാവരും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സഹായം ആവശ്യമുള്ളവര്‍ക്ക് 999, 07 235661, 07 2356600 നമ്പറുകളില്‍ ബന്ധപ്പെടാമെന്നും അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
