കടയ്ക്കൽ ഓണം-ക്രിസ്മസ്-പുതുവത്സര ആഘോഷം
text_fieldsകടയ്ക്കൽ പ്രവാസി ഫോറത്തിന്റെ ഓണം-ക്രിസ്മസ്-പുതുവത്സരാഘോഷം
ഷാർജ: കടയ്ക്കൽ പ്രവാസി ഫോറം ഓണം-ക്രിസ്മസ്-പുതുവത്സര ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന പരിപാടിയിൽ നിരവധിപേർ പങ്കെടുത്തു. ഇന്ത്യൻ അസോസിയേഷൻ ഷാർജ ട്രഷറർ ഷാജി ജോൺ ഉദ്ഘാടനം നിർവഹിച്ചു.
കടയ്ക്കൽ പ്രവാസി ഫോറം പ്രസിഡന്റ് സുരേഷ് ഉദയഗിരി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ റഹീം കടയ്ക്കൽ, ഇൻകാസ് ജനറൽ സെക്രട്ടറി ഷാജിലാൽ കടയ്ക്കൽ, ഇന്ത്യൻ അസോസിയേഷൻ ഷാർജ വർക്കിങ് ജനറൽ സെക്രട്ടറി ജിബി ബേബി എന്നിവർ ആശംസ നേർന്നു.
എക്സിക്യൂട്ടീവ് അംഗങ്ങൾ ചേർന്ന് ഒരുക്കിയ വർണാഭമായ അത്തപ്പൂക്കളത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്.ക്രിസ്മസ് വരവേൽപ്പിനായി ഒരുക്കിയ ക്രിസ്മസ് ട്രീയും സാന്താക്ലോസും കുട്ടികൾക്ക് ആവേശമായി. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയ മുഹമ്മദ് അസ്ലം, പത്താം ക്ലാസ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാം റാങ്കും ദേശീയ തലത്തിൽ രണ്ടാം റാങ്കും കരസ്ഥമാക്കിയ ഐഷ സലീം, പന്ത്രണ്ടാം ക്ലാസിൽ മികച്ച വിജയം നേടിയ ദേവിക ബൈജു എന്നിവർക്ക് ‘അവാർഡ് ഓഫ് അക്കാഡമിക് എക്സലൻസി’ നൽകി ആദരിച്ചു.
ഷാജി ജോൺ, ജിബി ബേബി എന്നിവർ പുരസ്കാരങ്ങൾ വിതരണം ചെയ്തു. സാന്ദ്രലയം മ്യൂസിക്കൽ ബാൻഡ് അവതരിപ്പിച്ച ഗാനമേളയും നടന്നു. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കായിക-വിനോദ മത്സരങ്ങളും സമ്മാനവിതരണവും നടന്നു.
ജനറൽ സെക്രട്ടറി സുധീർ ഇളംപഴന്നൂർ സ്വാഗതവും വൈസ് പ്രസിഡന്റ് ബുനൈസ് കാസിം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

