Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമലബാർ അടുക്കള...

മലബാർ അടുക്കള ഓണാഘോഷ പരിപാടികൾ തുടങ്ങി

text_fields
bookmark_border
മലബാർ    അടുക്കള ഓണാഘോഷ പരിപാടികൾ    തുടങ്ങി
cancel

ദു​ബൈ: രു​ചി​വൈ​വി​ധ്യ​ങ്ങ​ളു​ടെ ഫേ​സ്ബു​ക്ക് കൂ​ട്ടാ​യ്മ​യാ​യ ‘മ​ല​ബാ​ർ അ​ടു​ക്ക​ള’​യു​ടെ ആ​ഗോ​ള ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ തു​ട​ക്ക​മാ​യി. ദു​ബൈ​യി​ലെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ‘പോ​ന്നോ​ണം -23’ എ​ന്ന പേ​രി​ൽ സെ​പ്റ്റം​ബ​ർ 30ന് ​ദു​ബൈ അ​ൽ നാ​സ​ർ ലേ​ഷ​ർ​ലാ​ന്‍റി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വി​പു​ല​മാ​യ ഓ​ണ​സ​ദ്യ​യും ഒ​രു​ക്കു​ന്നു​ണ്ട്. സ്റ്റീ​ഫ​ൻ ദേ​വ​സ്സി, ഷോ​ൺ ദേ​വ​സ്സി, സ​ര​യു മോ​ഹ​ൻ, കൃ​ഷ്ണ പ്ര​ഭ, സ​ജി​ന ഫി​റോ​സ്, ല​ക്ഷ്​​മി ജ​യ​ൻ, വി​പി​ൻ, സു​മി മു​ര​ളി​കൃ​ഷ്ണ, നി​സാ​ർ വ​യ​നാ​ട്, മാ​സ്റ്റ​ർ പ​ര​ത്തി, സോ​ണി​യ മ​ജീ​ദ്, ഗോ​കു​ൽ പ്ര​സാ​ദ് എ​ന്നി​വ​ർ അ​ണി​നി​ര​ക്കു​ന്ന സം​ഗീ​ത വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും.

അ​ൽ ഐ​നി​ൽ ന​ട​ന്ന പാ​യ​സ പാ​ച​ക മ​ത്സ​ര​ത്തി​ൽ നി​ര​വ​ധി പാ​ച​ക റാ​ണി​ക​ൾ പ​ങ്കെ​ടു​ത്തു. നാ​ട്ടി​ലും മ​റു​നാ​ട്ടി​ലു​മാ​യി അ​ഞ്ചു ല​ക്ഷ​ത്തി​ല​ധി​കം അം​ഗ​ങ്ങ​ളു​ള്ള ഫേ​സ്ബു​ക്ക് കൂ​ട്ടാ​യ്മ​യാ​ണ് മ​ല​ബാ​ർ അ​ടു​ക്ക​ള. ഒ​മ്പ​താം വ​ർ​ഷ​ത്തി​ൽ എ​ത്തി​നി​ൽ​ക്കു​ന്ന ആ​ഗോ​ള കൂ​ട്ടാ​യ്മ ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് മ​ല​ബാ​ര്‍ അ​ടു​ക്ക​ള ചെ​യ​ര്‍മാ​ന്‍ മു​ഹ​മ്മ​ദ​ലി ചാ​ക്കോ​ത്ത് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam foodOnam 2023Celibration
News Summary - Onam Celibration at malabar adukkala
Next Story