ഓർമ ഓണാഘോഷം ഒക്ടോബർ 12ന് ദുബൈയിൽ
text_fieldsഓർമയിൽ ഒരോണം ബ്രോഷർ പ്രകാശനം ചെയ്യുന്നു
ദുബൈ: ഓർമ ദുബൈ ഒരുക്കുന്ന ഓണാഘോഷം ‘ഓർമയിൽ ഒരോണം’ എന്നപേരിൽ ഒക്ടോബർ 12ന് നടക്കും. ദുബൈ അൽനാസർ ലഷർ ലാൻഡിൽ രാവിലെ 11 മുതൽ വൈകീട്ട് ആറുവരെ നടക്കുന്ന പരിപാടിയിൽ വിവിധ കലാപരിപാടികൾക്കൊപ്പം ഓണസദ്യയുമൊരുക്കും.
പരിപാടിയുടെ സംഘാടക സമിതി രൂപവത്കരണ യോഗം പ്രവാസി ക്ഷേമനിധി ഡയറക്ടറും ലോക കേരളസഭാംഗവുമായ എൻ.കെ. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. ഓർമ പ്രസിഡന്റ് നൗഫൽ പട്ടാമ്പി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷിജു ബഷീർ സ്വാഗതവും സെക്രട്ടറി കാവ്യ സനത് നന്ദിയും പറഞ്ഞു.
65 അംഗ സംഘാടക സമിതിയിൽ മുൻ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിലാണ് കൺവീനർ. മുൻ പ്രസിഡന്റ് ഷിഹാബ്, ലിജിന എന്നിവർ ജോയിന്റ് കൺവീനർമാരായും റിയാസ് സി.കെയെ വളന്റിയർ ക്യാപ്റ്റനായും തിരഞ്ഞെടുത്തു. ഓർമയുടെ അഞ്ചു മേഖലകളിൽ നിന്നുള്ള ഏഴായിരത്തോളം അംഗങ്ങൾ കലാപരിപാടികളുമായി പങ്കെടുക്കും. ഏഴായിരം പേർക്കുള്ള ഓണസദ്യ ഒരുക്കുന്നതായും സംഘാടകർ വ്യക്തമാക്കി. പരിപാടിയിലേക്കുള്ള പ്രവേശനം ഓർമ അംഗങ്ങൾക്കായി പാസ് മുഖേന നിയന്ത്രിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

