പ്രചര ചാവക്കാട് ഓണാഘോഷം
text_fieldsപ്രചര ചാവക്കാട് യു.എ.ഇ ചാപ്റ്റർ ഓണാഘോഷത്തിന്
ചെയർമാൻ കെ.വി. സുശീലൻ നിലവിളക്ക് കൊളുത്തുന്നു
ഷാർജ: പ്രചര ചാവക്കാട് യു.എ.ഇ ചാപ്റ്റർ ‘ഓണം പൊന്നോണം 2025’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഷാർജ എക്സ്പോ സെന്ററിൽ നടന്ന ആഘോഷത്തിൽ ആയിരത്തോളം പേർ പങ്കെടുത്തു. പ്രചര ചാവക്കാട് ചെയർമാൻ കെ.വി. സുശീലൻ നിലവിളക്ക് കൊളുത്തി. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അജ്മൽ ഖാൻ ചടങ്ങിൽ മുഖ്യാതിഥിയായി. സംരംഭകരായ ജമാൽ, ഷാഹുൽ തെക്കത്ത്, അമീർ, ഡോ. അഭിരാജ്, ഷമീർ അഹമ്മദ്, മുഹമ്മദ് ഫിറോസ്, ഒ.ടി. ആരിഫ്, താഹിർ മുഹമ്മദ്, മൊയ്തുണ്ണികുട്ടി, തൻവീർ, ഗോപാൽ സുധാകരൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഓണസദ്യ, പൂക്കളം ഒരുക്കൽ, ചെണ്ടമേളം, തിരുവാതിരകളി, ഘോഷയാത്ര തുടങ്ങിയവയും അരങ്ങേറി. രാവിലെ 11 മണിക്ക് ആരംഭിച്ച ആഘോഷ പരിപാടികൾ വിവിധ നൃത്തനൃത്യങ്ങൾ, സംഗീത നിശ എന്നിവയോടെ രാത്രി ഒമ്പതു മണിക്ക് സമാപിച്ചു.
പ്രചര ചാവക്കാട് യു.എ.ഇ പ്രസിഡന്റ് ഷാജി എം. അലി ചടങ്ങിൽ നന്ദി പറഞ്ഞു.
ഭാരവാഹികളായ അഭിരാജ്, ആരിഫ്, ഷഹീർ, ഫാറൂഖ്, അലാവുദ്ദീൻ, ഉണ്ണി പുന്നാര, സുനിൽ കോചൻ, ഫിറോസ് അലി, അൻവർ, സക്കറിയ, ബക്കർ, ടി.പി. ഫൈസൽ, ഷാഫി, ആഷിഫ്, സുധി, സാദിഖ് അലി, റോഷൻ ആൻഡ് ടീം, നൗഷാദ് ചേറ്റുവ, ഷെനീർ ആൻഡ് ടീം തുടങ്ങിയവർ കലാസാംസ്കാരിക പരിപാടികള്‍ക്ക് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

