‘ലിറ്റിൽ സ്റ്റാർസ്’ ആയി കുട്ടികൾ; ശ്രദ്ധേയമായി ഡേ ടു ഡേ ഓണാഘോഷം
text_fieldsഡേ ടു ഡേ ഹൈപ്പർമാർക്കറ്റ് സംഘടിപ്പിച്ച ‘ലിറ്റിൽ സ്റ്റാർസ്’ പരിപാടിയിലെ ഒന്നാം സ്ഥാനക്കാർ
ദുബൈ: ഓണാഘോഷങ്ങളുടെ ഭാഗമായി ഡേ ടു ഡേ ഹൈപ്പർമാർക്കറ്റ് സംഘടിപ്പിച്ച ‘ലിറ്റിൽ സ്റ്റാർസ്’ പരിപാടി ശ്രദ്ധേയമായി. കരാമ ഡേ ടു ഡേ ഹൈപ്പർമാർക്കറ്റിൽ നടന്ന പരിപാടിയിൽ 85 കുട്ടികൾ പങ്കെടുത്തു.
ഓണത്തിന്‍റെ പാരമ്പര്യവും കുട്ടികളുടെ സർഗാത്മകതയും വേദിയിൽ ഒരുമിച്ചെത്തിയ പരിപാടിയിൽ, വിവിധ പരമ്പരാഗത വേഷങ്ങളണിഞ്ഞ കുട്ടികളുടെ റാംപ് വാക്ക് ശ്രദ്ധേയമായി. മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ അഞ്ച് വീതം വിജയികളെയും നാലും അഞ്ചും സ്ഥാനങ്ങളിൽ പത്ത് വീതം വിജയികളെയും തെരഞ്ഞെടുത്തത് പരിപാടിയുടെ പ്രത്യേകതയായി.
ഒന്നാം സ്ഥാനം ബെയോൺസ ഗ്രേസ് ബിജു, കഷ്‌വി പ്രിയേഷ്, ആദം ഇസ്സാൻ, ജാൻ അമൃത ജിനു, എസ്റ്റലെ ആൻ ഡോണി എന്നിവർ പങ്കിട്ടു. ഒന്നാം സ്ഥാനക്കാർക്ക് 1,000 ദിർഹം വീതം വിലമതിക്കുന്ന ഡേ ടു ഡേ പർച്ചേസ് വൗച്ചറുകൾ സമ്മാനമായി ലഭിച്ചു.
രണ്ടാം സ്ഥാനക്കാർക്ക് 500 ദിർഹം വീതവും, മൂന്നാം സ്ഥാനക്കാർക്ക് 300 ദിർഹം വീതവും, നാലാം സ്ഥാനക്കാർക്ക് 200 ദിർഹം വീതവും, അഞ്ചാം സ്ഥാനക്കാർക്ക് 100 ദിർഹം വീതവും വിലമതിക്കുന്ന ഡേ ടു ഡേ പർച്ചേസ് വൗച്ചറുകൾ സമ്മാനമായി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

