Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഓ​ണാ​ഘോ​ഷം...

ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
onam
cancel

ദു​ബൈ: വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രു​ടെ ആ​ഘോ​ഷ​മാ​യി ഗ​ൾ​ഫി​ൽ ഓ​ണം മാ​റു​ന്നു. പ്ര​മു​ഖ മ​ണി എ​ക്സ്ചേ​ഞ്ച് സ്ഥാ​പ​ന​മാ​യ അ​ൽ ഫ​ർ​ദാ​ൻ എ​ക്സ്ചേ​ഞ്ചി​ന്‍റെ ഓ​ണാ​ഘോ​ഷം പ​ല രാ​ജ്യ​ക്കാ​രു​ടെ സം​ഗ​മം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

അ​ൽ ഫ​ർ​ദാ​ൻ എ​ക്സ്ചേ​ഞ്ച് കോ​ർ​പ​റേ​റ്റ് ഓ​ഫി​സി​ൽ ന​ട​ന്ന ആ​ഘോ​ഷ​ത്തി​ന് ചെ​ണ്ട​മേ​ള​വും പു​ലി​ക​ളി​യു​മൊ​ക്കെ ആ​വേ​ശം പ​ക​ർ​ന്നു. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു.

അ​ൽ ഫ​ർ​ദാ​ൻ എ​ക്സ്ചേ​ഞ്ച് സി.​ഇ.​ഒ ഹ​സ​ൻ ഫ​ർ​ദാ​ൻ അ​ൽ ഫ​ർ​ദാ​ൻ, ന​ടി​യും അ​വ​താ​ര​ക​യു​മാ​യ നൈ​ല ഉ​ഷ എ​ന്നി​വ​ർ ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

മ​ല​യാ​ളി​ക​ൾ യു.​എ.​ഇ​യു​ടെ സാം​സ്‌​കാ​രി​ക, സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ൾ​ക്ക് ക​രു​ത്തേ​കു​ന്ന​വ​രാ​ണെ​ന്നും, അ​തു​കൊ​ണ്ടു​ത​ന്നെ ഓ​ണം പോ​ലു​ള്ള ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഒ​രു​ക്കു​ന്ന​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നും ഹ​സ​ൻ ഫ​ർ​ദാ​ൻ അ​ൽ ഫ​ർ​ദാ​ൻ വ്യ​ക്ത​മാ​ക്കി. യു.​എ.​ഇ​യി​ലു​ട​നീ​ളം അ​ൽ ഫ​ർ​ദാ​ൻ എ​ക്സ്​​ചേ​ഞ്ചു​ക​ളി​ൽ പൂ​ക്ക​ള മ​ത്സ​രം ഉ​ൾ​പ്പെ​ടെ വി​വി​ധ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsOnam 2024
News Summary - Onam celebration organized
Next Story