ഓണാഘോഷം സംഘടിപ്പിക്കുന്നു
text_fieldsദുബൈ: അക്കാഫ് ഇവന്റ്സ് ഒക്ടോബർ 13ന് ദുബൈ ഹയർ കോളജ് ഓഫ് ടെക്നോളജി അങ്കണത്തിൽ ‘അക്കാഫ് ഓണം 2024’ എന്ന പേരിൽ കാമ്പസ് ഓണാഘോഷം സംഘടിപ്പിക്കും. പഴയകാല കോളജിലെ ഓണാഘോഷം അതേപടി പുനരാവിഷ്കരിക്കുകയാണ് ചെയ്യുകയെന്ന് അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ അറിയിച്ചു.
വിഭവസമൃദ്ധമായ സദ്യക്കു പുറമെ കലാമത്സരങ്ങൾ, വിവിധ കോളജുകൾ മാറ്റുരക്കുന്ന വാശിയേറിയ വടംവലി, ഓണക്കളികൾ, ഘോഷയാത്ര എന്നിവ ഉണ്ടാകുമെന്ന് ജനറൽ സെക്രട്ടറി വി.എസ്. ബിജുകുമാർ പറഞ്ഞു.
ചടങ്ങിൽ അക്കാഫ് ഭാരവാഹികളായ മുഖ്യരക്ഷാധികാരി ഐസക് ജോൺ പട്ടാണിപറമ്പിൽ, ജനറൽ കൺവീനർ ഷക്കീർ ഹുസൈൻ, ഷാഹുൽ ഹമീദ്, ജൂഡിൻ, ശ്യാം വിശ്വനാഥ്, അഡ്വ. ഹാഷിക് തൈക്കണ്ടി, അനൂപ് അനിൽ, കെ.വി. മനോജ്, രഞ്ജിത്ത്, റമൽ, അനി കാർത്തിക്, ദീപിക എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

