Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവേ​ൾ​ഡ്​ മ​ല​യാ​ളി...

വേ​ൾ​ഡ്​ മ​ല​യാ​ളി കൗ​ൺ​സി​ൽ ഓ​ണാ​ഘോ​ഷം

text_fields
bookmark_border
വേ​ൾ​ഡ്​ മ​ല​യാ​ളി കൗ​ൺ​സി​ൽ ഓ​ണാ​ഘോ​ഷം
cancel

ദു​ബൈ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​െൻറ നേ​തൃ​ത്വ​ത്തി​ൽ 24 മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ആ​സ്ട്രേ​ലി​യ​യി​ലെ സി​ഡ്നി​യി​ലെ പ്രാ​ദേ​ശി​ക സ​മ​യം വൈ​കീ​ട്ട് അ​ഞ്ച് മ​ണി​ക്ക് ആ​രം​ഭി​ച്ച ആ​ഘോ​ഷം ഫാ​ർ ഈ​സ്​​റ്റ്​ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ വ​ഴി ഇ​ന്ത്യ​യി​ലും തു​ട​ർ​ന്ന് മി​ഡി​ലീ​സ്​​റ്റ്, ആ​ഫ്രി​ക്ക, യൂ​റോ​പ്പ് ക​ട​ന്ന് അ​മേ​രി​ക്ക​യി​ലെ വാ​ഷി​ങ്​​ട​ൺ ഡി​സി​യി​ലെ പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ പ​ത്തു മ​ണി​ക്കാ​ണ് സ​മാ​പി​ച്ച​ത്.

സൂം ​പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ന​ട​ന്ന 'ഗ്ലോ​ബ​ൽ ഓ​ണാ​ഘോ​ഷം 2021'ൽ ​വി​വി​ധ പ്രോ​വി​ൻ​സു​ക​ളെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​ നൂ​റു​ക​ണ​ക്കി​ന് ഡ​ബ്ല്യൂ.​എം.​സി ക​ലാ​കാ​ര​ൻ​മാ​ർ പ​​ങ്കെ​ടു​ത്തു. ഗ്ലോ​ബ​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ഇ​ർ​ഫാ​ൻ മാ​ലി​ക്, ദി​നേ​ഷ് നാ​യ​ർ, ബേ​ബി മാ​ത്യു സോ​മ​തീ​രം എ​ന്നി​വ​രാ​ണ് ആ​ഘോ​ഷം ഏ​കോ​പി​പ്പി​ച്ച​ത്.

ഗ്ലോ​ബ​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ചെ​യ​ർ​മാ​ൻ ജോ​ണി കു​രു​വി​ള, പ്ര​സി​ഡ​ൻ​റ് ടി.​പി. വി​ജ​യ​ൻ, അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഐ​സ​ക് ജോ​ൺ പ​ട്ടാ​ണി​പ​റ​മ്പി​ൽ, വൈ​സ് പ്ര​സി​ഡ​ൻ​റ് അ​ഡ്മി​ൻ സി.​യു. മ​ത്താ​യി, സെ​ക്ര​ട്ട​റി ജ​ന​റ​ൽ പോ​ൾ പാ​റ​പ്പ​ള്ളി, ട്ര​ഷ​റ​ർ ജ​യിം​സ് കൂ​ട​ൽ, വൈ​സ് പ്ര​സി​ഡ​ൻ​റ് മി​ഡി​ലീ​സ്​​റ്റ്​ ചു​മ​ത​ല​യു​ള്ള ചാ​ൾ​സ് പോ​ൾ, ഷാ​ജി മാ​ത്യു, ജോ​സ​ഫ് കി​ല്ലി​യാ​ൻ, എ​സ്.​കെ. ചെ​റി​യാ​ൻ, ടി.​വി.​എ​ൻ. കു​ട്ടി, സി​സി​ലി ജേ​ക്ക​ബ്, അ​ഞ്ജ​ന എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മി​ഡി​ലീ​സ്​​റ്റ്​ പ്ര​സി​ഡ​ൻ​റ് ഷാ​ഹു​ൽ ഹ​മീ​ദ്, ചെ​യ​ർ​മാ​ൻ ടി.​കെ. വി​ജ​യ​ൻ, വി.​പി. വി​നേ​ഷ് മോ​ഹ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് കേ​ട്ടേ​ത്ത്, ട്ര​ഷ​റ​ർ രാ​ജീ​വ്, സി.​എ. ബി​ജു, അ​ബ്​​ദു​ൽ അ​സീ​സ്, എ​സ്ത​ർ ഐ​സ​ക്, റാ​ണി ലി​ജേ​ഷ്, സ്മി​ത ജ​യ​ൻ, അ​ഭി​രാ​മി ജ​യ​ൻ, മ​ഞ്​​ജു, എ​ലി​സ​ബ​ത്ത്, രേ​ഷ്മ റെ​ജി എ​ന്നി​വ​ർ മി​ഡി​ലീ​സ്​​റ്റി​ലെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​താ​യി മീ​ഡി​യ ചെ​യ​ർ​മാ​ൻ വി.​എ​സ്. ബി​ജു​കു​മാ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#dubaionam celebrationonam2021
News Summary - Onam celebration at the World Malayalee Council
Next Story