Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഒ​യാ​സി​സ്...

ഒ​യാ​സി​സ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ഓ​ണാ​ഘോ​ഷം

text_fields
bookmark_border
ഒ​യാ​സി​സ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ  സ്കൂ​ളി​ൽ ഓ​ണാ​ഘോ​ഷം
cancel
camera_alt

അ​ൽ ഐ​ൻ ഒ​യാ​സി​സ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

അ​ൽ​ഐ​ൻ: ഒ​യാ​സി​സ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ഓ​ണം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. പൂ​ക്ക​ളം ഒ​രു​ക്കി​യും ഓ​ണ​ക്കോ​ടി​യു​ടു​ത്തും വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ഇ​ത​ര ജീ​വ​ന​ക്കാ​രും ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു. വി​വി​ധ രാ​ജ്യ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ കേ​ര​ള​ത്ത​നി​മ​യു​ള്ള വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ചെ​ത്തി​യ​ത് കൗ​തു​ക​മു​ണ​ർ​ത്തി. അ​ധ്യാ​പ​ക​ർ പാ​ഴ് വ​സ്തു​ക്ക​ൾ​കൊ​ണ്ട് ഒ​രു​ക്കി​യ ചു​ണ്ട​ൻ​വ​ള്ളം, വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും പ്ര​തി​നി​ധി​ക​ളാ​യി വ​ന്ന മാ​വേ​ലി​മാ​ർ എ​ന്നി​വ ആ​ഘോ​ഷ​ത്തി​ന് കൊ​ഴു​പ്പേ​കി. അ​ധ്യാ​പ​ക​രു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു.

വ​ടം​വ​ലി, തീ​റ്റ​മ​ത്സ​രം, ഉ​റി​യ​ടി തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ൾ ആ​വേ​ശ​മു​ണ്ടാ​ക്കി. പ്രി​ൻ​സി​പ്പ​ൽ സി.​കെ.​എ. മ​നാ​ഫ് ഓ​ണ​സ​ന്ദേ​ശം കൈ​മാ​റി. വൈ​വി​ധ്യ​മാ​ർ​ന്ന വി​ഭ​വ​ങ്ങ​ളോ​ടു​കൂ​ടി​യ ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DUBAIOnam CelebrationUAEOasis International SchoolOnam 2023
News Summary - Onam Celebration at Oasis International School
Next Story