അരങ്ങ് സാംസ്കാരിക വേദി ഓണാഘോഷം
text_fieldsഅരങ്ങ് സാംസ്കാരിക വേദി സംഘടിപ്പിച്ച ഓണാഘോഷം
അബൂദബി: അരങ്ങ് സാംസ്കാരിക വേദി 42ാം വാർഷിക നിറവിൽ ഓണാഘോഷം(അരങ്ങോണം പൊന്നോണം) സംഘടിപ്പിച്ചു. മുസഫ ഷാബിയയിൽ അരങ്ങ് സാംസ്കാരികവേദി രക്ഷാധികാരി എ.എം. അൻസാറിന്റെ നേതൃത്വത്തിൽ നടന്ന ആഘോഷം മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ടി.വി. സുരേഷ്കുമാർ, കോഓഡിനേഷൻ ചെയർമാൻ ബി. യേശുശീലൻ, ജനറൽ കൺവീനർ സുരേഷ് പയ്യന്നൂർ, വൈസ് പ്രസിഡന്റ് ടി. നിസാർ, ഇമാറാത്തി വ്യവസായി സമീർ സാലിഹ് യെസ്ലം അൽ ഹുമൈരി, അരങ്ങ് പ്രസിഡന്റ് ബിനു വാസുദേവൻ, ജനറൽ സെക്രട്ടറി ദിലീപ് പാലക്കീൽ, ട്രഷറർ ജോസഫ് സി. വർക്കി എന്നിവർ സംസാരിച്ചു. വിവിധ സംഘടന നേതാക്കളെയും മാധ്യമപ്രവർത്തകരെയും ആദരിച്ചു.
ബി. ദശപുത്രൻ, ജയകുമാർ, അഭിലാഷ് ഓടനാട്ട്, ചാറ്റർജി കായംകുളം, ദീപക് നായർ, ഫിലിപ്പ് കളരിക്കൽ, സൈജു പിള്ള, എസ്. രാജേഷ് കുമാർ, കെ.എസ്. രാജേഷ് ലാൽ, സന്തോഷ് ചാക്കോ, അജിത്ത് പിള്ള, അശ്വതി അഭിലാഷ്, ആശ രാജേഷ് ലാൽ, അമ്പിളി ദീപക്, അനുഷ ശനാൽ, ഹാദിയ അൻസാർ, വൈക, തീർത്ത, ദേവാനന്ദ, പാർവന, അഭിനന്ദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഗായകൻ ബിജു ജോസിന്റെ നേതൃത്വത്തിൽ ഗാനമേളയും വിവിധ കലാപരിപാടികളും നടന്നു. ആഘോഷത്തിൽ 700ലേറെ പേർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

