ഓണാഘോഷവും അനുമോദന യോഗവും
text_fieldsകൊല്ലം ജില്ല പ്രവാസി സമാജത്തിന്റെ ഓണാഘോഷവും അനുമോദന യോഗവും നിസ്സാർ തളങ്കര ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: കൊല്ലം ജില്ല പ്രവാസി സമാജത്തിന്റെ ഓണാഘോഷവും അനുമോദന യോഗവും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസ്സാർ തളങ്കര ഉദ്ഘാടനം ചെയ്തു.
സമാജം പ്രസിഡന്റ് അഹമ്മദ് ഷിബിലി അധ്യക്ഷനായ യോഗത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ്, ട്രഷറർ ഷാജി ജോൺ, ജോയന്റ് സെക്രട്ടറി ജിബി ബേബി, മനേജിങ് കമ്മിറ്റിയംഗം യൂസുഫ് സഹീർ, സമാജം രക്ഷാധികാരി എം. ഷാഹുൽ ഹമീദ്, വൈസ് പ്രസിഡന്റ് സീനോ ജോൺ, ജോയന്റ് സെക്രട്ടറി അനിൽ കുമാർ നടേശൻ, സമാജം വനിതാ വിങ് പ്രസിഡന്റ് ബിന്ദു ഷിബിലി, സെക്രട്ടറി ലിജി അൻസാർ, ട്രഷറർ സൂഫി അനസ്, പ്രോഗ്രാം കൺവീനർ അനസ് അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു.
യോഗത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികളെയും മാനേജിങ് കമ്മിറ്റി അംഗങ്ങളേയും ആദരിക്കുകയും ഗോൾഡൻ വിസ നേടിയ സമാജം അംഗങ്ങളായ സീനോ ജോൺ, അഡ്വ. അനിൽകുമാർ, ഉന്നത വിജയം കൈവരിച്ച ഡോ. ചന്ദന അനിൽ എന്നിവരെ അനുമോദിക്കുകയും ചെയ്തു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ത്വാലിബ്, അനീസ് മുഹമ്മദ്, പ്രഭാകരൻ പയ്യന്നൂർ, അബൂബക്കർ, സജി മണപ്പാറ, ജേക്കബ് തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ ജനറൽ സെക്രട്ടറി അഡ്വ. നജുമുദ്ദീൻ സ്വാഗതവും ട്രഷറർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

